ഷിന്ദേ ക്യാമ്പില്‍ 'ട്രോജന്‍ കുതിരകള്‍'; 20 - ഓളം വിമതര്‍ ഉദ്ധവുമായി ബന്ധപ്പെട്ടെന്ന് സൂചന


20 വിമത എംഎല്‍എമാര്‍ ഉദ്ധവ് താക്കറെയുമായി ബന്ധപ്പെട്ടതായി ശിവസേന ഉറവിടങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ചില എംഎല്‍എമാര്‍ മടങ്ങി വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി സേനാ എംപി അരവിന്ദ് സാവന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഏക്‌നാഥ് ഷിന്ദേ ക്യാമ്പ്, ഉദ്ധവ് താക്കറെ |ഫോട്ടോ:PTI,ANI

മുംബൈ: മഹാരാഷ്ട്രയില്‍ ഭരണ പ്രതിസന്ധി സൃഷ്ടിച്ച് രാഷ്ട്രീയ നാടകം തുടരുന്നതിനിടെ വിമത ക്യാമ്പില്‍ ഉദ്ധവ് പക്ഷ എംഎല്‍എമാര്‍ നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ട്. ചില ട്രോജന്‍ കുതിരകള്‍ വിമത ക്യാമ്പിലുണ്ടെന്നും സഭയില്‍ വിശ്വാസ വോട്ടെടുപ്പ് വരുമ്പോള്‍ അത് കാണമെന്നും മുതിര്‍ന്ന ശിവസേന നേതാക്കള്‍ അവകാശപ്പെട്ടു.

ഏക്‌നാഥ് ഷിന്ദേ വിശ്വാസ വോട്ടെടുപ്പിന് വിമുഖത കാണിക്കുന്നതിന് പിന്നിലെ കാരണം ഇതാണെന്നും ശിവസേന നേതാക്കള്‍ പറയുന്നു. ഇതിനിടെ 20 വിമത എംഎല്‍എമാര്‍ ഉദ്ധവ് താക്കറെയുമായി ബന്ധപ്പെട്ടതായി ശിവസേന ഉറവിടങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ചില എംഎല്‍എമാര്‍ മടങ്ങി വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി സേനാ എംപി അരവിന്ദ് സാവന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നാടകം തുടരുന്നതിനിടെ ഇന്ന് ഒരു ശിവസേന മന്ത്രി കൂടി ഗുവാഹട്ടിയിലെത്തി. മന്ത്രി ഉദയ് സാമന്ത് സൂറത്തില്‍ നിന്നാണ് ഗുവാഹട്ടിലേക്ക് പറന്നത്. മഹാരാഷ്ട്ര ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയാണ് അദ്ദേഹം. വിമത ക്യാമ്പിലെത്തുന്ന എട്ടാമത്തെ മന്ത്രിയാണ്.

ഗുവാഹാട്ടി ഹോട്ടലില്‍ നടന്ന വിമത എംഎല്‍എമാരുടെ ഇന്നത്തെ യോഗത്തില്‍ ഏക്‌നാഥ് ഷിന്ദേ എല്ലാ എംഎല്‍എമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കേന്ദ്ര സുരക്ഷ നല്‍കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. 15 എംഎല്‍എമാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കുറച്ച് പേര്‍ക്ക് മാത്രം സുരക്ഷ ഒരുക്കിയതില്‍ വിമതര്‍ക്കിടയില്‍ തര്‍ക്കമുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഷിന്ദേ എല്ലാവര്‍ക്കും സുരക്ഷ നല്‍കുമെന്ന ഉറപ്പുനല്‍കിയത്. നിമയപരമായ നടപടികള്‍ നടന്നു വരികയാണെന്നും രണ്ടു ദിവസത്തിനകം സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നും ഷിന്ദേ വിമതരെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി പ്രത്യേക വിമാനത്തില്‍ ഗുജറാത്തിലെ വഡോദരയിലെത്തിയ ഷിന്ദേ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസുമായി സര്‍ക്കാര്‍ രൂപീകരണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സമയത്ത് ആഭ്യന്തര മന്ത്രി അമിത് ഷായും വഡോദരയിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

ഭന്ധാര എഎല്‍എ ആയ നരേന്ദ്ര ഭോന്ദേകറുടെ ജന്മദിനം വിമതര്‍ തങ്ങുന്ന റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ വെച്ച് നടത്തുന്നതിന്റെ ദൃശ്യങ്ങളും ഷിന്ദേ പക്ഷം പുറത്തുവിട്ടിട്ടുണ്ട്.

ഇതിനിടെ 16 വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച തീരുമാനം ഡെപ്യൂട്ടി സ്പീക്കര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. നേരത്തെ ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

Content Highlights: maharashtra-crisis-some Trojan horses among the Rebelled Sena Eknath Shinde camp

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented