മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 15,738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 12,24,380 ആയി. നിലവില്‍ 2,74,623 പേരാണ് ചികിത്സയിലുള്ളത്. 

344 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ആകെ മരണസംഖ്യ 33,015 ആയി. 2.7 ശതമാനമാണ് മരണനിരക്ക്. 

മുംബൈയില്‍ മാത്രം 1837 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 32 പേര്‍ ജില്ലയില്‍ മരണപ്പെട്ടു. 

സംസ്ഥാനത്ത്  32,007 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതുവരെ രോഗമുക്ത നേടിയവരുടെ എണ്ണം 9,16,348 ആയി. 74.84 ശതമാനമാണ് രോഗമുക്തി നിരക്കെന്ന് സംസ്ഥാന ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. 

Content Highlights: Maharashtra Covid-19 updates