മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 23,365 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 474 പേര്‍ രോഗബാധയെ തുടര്‍ന്നു മരണപ്പെട്ടു. നിലവില്‍ 2,97,125 പേരാണ് ചികിത്സയിലുള്ളത്. 

ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 11,21,221 ആയി. 30,883 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 2.75 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്ക്. 

24 മണിക്കൂറിനിടെ 17,559 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ കോവിഡ്‌ മോചിതരുടെ എണ്ണം 7,92,832 ആയി. 70.71 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ്മുക്തി നിരക്ക്. 

Content Highlights: 23,365 new COVID-19 cases and 474 deaths reported in Maharashtra today