
പ്രതീകാത്മകചിത്രം| Photo: AP
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,468 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40,27,827 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 54,985 പേര്‍ കൂടി രോഗമുക്തി നേടിയപ്പോള്‍ 568 കോവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 6,95,747 സജീവ കേസുകളാണുള്ളത്.
സംസ്ഥാനത്ത് പുണെയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 10,852 പേര്‍ക്കു കൂടി പുതുതായി രോഗം സ്ഥിരീകരിക്കുകയും 35 പേര്‍ക്ക് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടടപ്പെടുകയും ചെയ്തു. മുംബൈയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 7,684 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 62 പേര്‍ കൂടി രോഗബാധയെ തുടര്‍ന്ന് മരിച്ചു.
81.15 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. നിലവില്‍ 39,15,292 പേര്‍ സംസ്ഥാനത്ത് ഹോം ക്വാറന്റീനിലും 28,384 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും കഴിയുന്നുണ്ട്. കോവിഡ് രണ്ടാംതരംഗം അതിരൂക്ഷമായി ബാധിക്കപ്പെട്ടിരിക്കുന്ന മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച 62,097 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
content highlights: maharashtra covid 19 update
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..