'ഉയര്‍ത്തി വളര്‍ത്തിയവര്‍ വഞ്ചിച്ചു,അവര്‍ ആഘോഷിക്കട്ടെ'; രാജി പ്രഖ്യാപനത്തില്‍ ഉദ്ധവ് താക്കറെ


ഉദ്ധവ് താക്കറെ | Photo: ANI

മുംബൈ: കോടതി വിധി മാനിച്ചുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കുന്നുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ജനാധിപത്യം പിന്തുടരപ്പെടണമെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് ഉദ്ധവ് പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലില്‍ നിന്നും താന്‍ പുറത്തുപോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

'സര്‍ക്കാരിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച് സൂറത്തിലേക്ക് പോകുന്നതിന് മുന്‍പ് വിമത എംഎല്‍എമാര്‍ ഞങ്ങളുടെ അടുത്തേക്ക് വരുകയും ഞങ്ങളോട് സംസാരിക്കുകയും ചെയ്യണമായിരുന്നു. അതുണ്ടായില്ല. എങ്കിലും നിങ്ങളുടെ വികാരത്തെ ഞാന്‍ ബഹുമാനിക്കുന്നു.

ശിവജി മഹാരാജിന്റെ പാരമ്പര്യം താന്‍ കാത്തുസൂക്ഷിക്കും. രണ്ടരവര്‍ഷക്കാലം സംസ്ഥാനത്തിന് വേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയും താന്‍ പ്രവര്‍ത്തിച്ചു. അതില്‍ സംതൃപ്തിയുണ്ട്. താന്‍ അധികാര മോഹിയല്ല. തന്റെ ഒപ്പം നിന്നവരാണ് പിന്നില്‍ നിന്ന് കുത്തിയത്.

മഹാരാഷ്ട്രയിലെ രണ്ട് നഗരങ്ങളുടെ പേര് മാറ്റി. ഇതില്‍ തനിക്ക് സംതൃപ്തിയുണ്ട്. ബാലാസാഹേബ് താക്കെറെയുടെ സ്വപ്‌നമാണ് ഇത്. പേര് മാറ്റാനുള്ള പ്രമേയത്തിന് അംഗീകാരം നല്‍കുമ്പോള്‍ സേനയുടെ നാല് മന്ത്രിമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പ്രമേയത്തെ കോണ്‍ഗ്രസും എന്‍സിപിയും എതിര്‍ത്തില്ല. അതിന് സോണിയാ ഗാന്ധിയോടും കോണ്‍ഗ്രസിനോടും ശരത് പവാറിനോടും എന്‍സിപിയോടും നന്ദി പറയുന്നു.

പോരാട്ടം തുടരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി പേര്‍ തന്നെ സമീപിച്ചിട്ടുണ്ട്. ഇന്ന് നിയമവ്യവസ്ഥ തന്നെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നു. അത് നാം അനുസരിക്കണം. നമ്മള്‍ ഉയര്‍ത്തി വളര്‍ത്തിയവര്‍ നമ്മെ വഞ്ചിച്ചു.

അപ്രതീക്ഷിതമായാണ് താന്‍ അധികാരത്തിലേക്കെത്തിയത്. സമാനമായ രീതിയില്‍ തന്നെ പുറത്തേക്ക് പോവുകയും ചെയ്യുന്നു. എന്നാല്‍ എന്നന്നേക്കുമായല്ല പോവുന്നത്. താന്‍ ഇവിടെ ഉണ്ടാവും. ഒരിക്കല്‍ കൂടി ശിവസേന ഭവനില്‍ ഇരിക്കും. എല്ലാവരേയും വിളിച്ചുകൂട്ടും. കഴിഞ്ഞ ബുധനാഴ്ചയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വര്‍ഷ ബംഗ്ലാവ് താന്‍ ഒഴിഞ്ഞത്. ഇന്ന് ഈ ബുധനാഴ്ച മുഖ്യമന്ത്രി പദം തന്നെ ഒഴിയുന്നു. ഈ അവസരത്തില്‍ അവര്‍ക്കിടയില്‍ അകപ്പെടരുതെന്ന് ശിവസൈനികരോട് താന്‍ ആവശ്യപ്പെടുകയാണ്, അവര്‍ ആഘോഷിക്കട്ടെ..

ശിവസേന അധ്യക്ഷനെ നീക്കാനുള്ള ശിവസേന എംഎല്‍എമാരുടെ ശ്രമം നടക്കുന്ന ഈ വിശ്വാസ വോട്ടെടുപ്പ് ഗെയിം വീണ്ടും എനിക്ക് കളിക്കേണ്ടതില്ല നാളെ ചൊരിയപ്പെട്ടേക്കാവുന്ന ശിവസൈനികരുടെ രക്തത്തില്‍ എനിക്ക് ഒരു കൈയും വേണ്ട. അതിനാല്‍ ഞാന്‍ സ്ഥാനമൊഴിയുന്നു' രാജി പ്രഖ്യാപനം നടത്തിക്കൊണ്ട് ഉദ്ധവ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Maharashtra CM Resigns; Welcomes SC's Verdict For Floor Test

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Debina Bonnerjee

2 min

മൂത്ത മകള്‍ക്ക് നാല് മാസം പ്രായം; രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി താരദമ്പതികള്‍

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented