വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി; ഷിന്ദേയ്ക്ക് ആഭ്യന്തരമില്ല, പ്രധാന വകുപ്പുകള്‍ ഫഡ്‌നാവിസിന്


ഏക്‌നാഥ് ഷിന്ദേ, ഫഡ്‌നാവിസ് |ഫോട്ടോ:ANI

മുംബൈ: മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്ദേ നേതൃത്വം നല്‍കുന്ന മന്ത്രിസഭയുടെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി. ആഭ്യന്തരവും ധനവകുപ്പുമുള്‍പ്പെടെയുള്ള പ്രധാനപ്പെട്ട വകുപ്പുകള്‍ ഉപമുഖ്യമന്ത്രിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് കൈകാര്യം ചെയ്യും. നഗരവികസനവും പൊതുമരാമത്തുമാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ കൈകാര്യം ചെയ്യുക. ഒരുമാസം മുന്‍പാണ് മഹാവികാസ് അഘാടി സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേന വിമതവിഭാഗവും ബിജെപിയും ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്.

പുതിയ സര്‍ക്കാരില്‍ ഏക്‌നാഥ് ഷിന്ദേ മുഖ്യമന്ത്രിയായത് ഏവരെയും ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വകുപ്പ് വിഭജനം പൂര്‍ത്തിയാകുമ്പോള്‍ ഈ ഞെട്ടല്‍ മാറുകയാണ്. മുഖ്യമന്ത്രിയെന്ന രീതിയില്‍ പൊതുഭരണത്തിന് പുറമേ താരതമേന്യേ പ്രാധാന്യം കുറഞ്ഞ വകുപ്പുകളാണ് ഷിന്ദേയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ മാസം ഒന്‍പതിനാണ് മന്ത്രിസഭയുടെ വികസനം നടന്നത്. അതിന് ശേഷമാണ് ഇപ്പോള്‍ വകുപ്പുകള്‍ വിഭജിച്ചത്.

മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉള്‍പ്പെടെ 20 അംഗങ്ങാണ് മന്ത്രിസഭയിലുള്ളത്. ആഭ്യന്തരം, ധനം എന്നിവയ്ക്ക് പുറമേ വനം, ഉന്നത വിദ്യാഭ്യാസം, റവന്യു തുടങ്ങിയ പ്രധാന വകുപ്പുകളും ബിജെപിക്കാണ്. വിദ്യാഭ്യാസം, കൃഷി, എക്‌സൈസ് തുടങ്ങിയ വകുപ്പുകള്‍ ഷിന്ദേ ക്യാമ്പിലെ മന്ത്രിമാര്‍ കൈകാര്യം ചെയ്യും. മന്ത്രിസഭയില്‍ പത്ത് ബിജെപി അംഗങ്ങളും പത്ത് ഷിന്ദേ വിഭാഗം അംഗങ്ങളുമാണുള്ളത്.

Content Highlights: eknath shinde, devendra fadnavis, maharashtra cabinet expansion


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022

Most Commented