വധഭീഷണി; മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു, ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് ഷിന്ദേ


ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മുഖ്യമന്ത്രിക്ക് വധഭീഷണി കത്ത് ലഭിച്ചത്. ചാവേറാക്രമണത്തില്‍ കൊലപ്പെടുക്കുമെന്നായിരുന്നു സന്ദേശം.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേ | Photo: ANI

മുംബൈ: വധഭീഷണിയുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയുടെ സുരക്ഷ വര്‍ധിപ്പിച്ചു. താനെയിലെ അദ്ദേഹത്തിന്റെ സ്വകാര്യ വസതിയുടേയും മുംബൈയിലെ ഔദ്യോഗിക വസതിയുടേയും സുരക്ഷ വര്‍ധിപ്പിച്ചു.

ഒക്ടോബര്‍ അഞ്ചിന് ഷിന്ദേയുടെ മുംബൈയില്‍ ദസറ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. റാലിക്കും സുരക്ഷ വര്‍ധിപ്പിക്കുമെന്ന് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം കമ്മീഷണര്‍ വ്യക്തമാക്കി. ആഭ്യന്തരമന്ത്രി കൂടിയായ ദേവേന്ദ്ര ഫട്‌നാവിസിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.



അതേസമയം തനിക്ക് ഇത്തരം കാര്യങ്ങളെ കുറിച്ച് ആശങ്കയില്ലെന്ന് ഷിന്ദേ പ്രതികരിച്ചു. ഭയപ്പെടുത്താന്‍ നോക്കേണ്ട, ആഭ്യന്തരവകുപ്പും ആഭ്യന്തരമന്ത്രിയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. തനിക്ക് അവരെ പരിപൂര്‍ണ വിശ്വാസമുണ്ട്. വധശ്രമത്തിനെത്തുന്നവര്‍ പരാജയപ്പെടും. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ഒരു ഭീഷണിക്കും തന്നെ വിലക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മുഖ്യമന്ത്രിക്ക് വധഭീഷണി കത്ത് ലഭിച്ചത്. ചാവേറാക്രമണത്തില്‍ കൊലപ്പെടുക്കുമെന്നായിരുന്നു സന്ദേശം. പിന്നാലെയാണ് ഷിന്ദേയുടെ സുരക്ഷ വര്‍ധിപ്പിച്ചത്. നേരത്തെ ഇസഡ് കാറ്റഗറി സുരക്ഷയായിരുന്നു ഷിന്ദേയ്ക്കുണ്ടായിരുന്നത്.

Content Highlights: Maharashtra CM Eknath Shinde's security beefed up further over life threat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented