ത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ സിഖ് ഭരണാധികാരിയായിരുന്ന മഹാരാജാ രഞ്ജിത്ത് സിങ്ങിനെ എക്കാലത്തേയും മികച്ച ലോകനേതാവായി തിരഞ്ഞെടുത്തു. ബിബിസി വേള്‍ഡ് ഹിസ്റ്ററി മാഗസിന്‍ നടത്തിയ വോട്ടിങ്ങിലാണ് മഹാരാജാ രഞ്ജിത്ത് സിങ് മികച്ച ലോകനേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. 

5000 വായനക്കാരുടെ പിന്തുണയോടെ 38% വോട്ടുകളാണ് മഹാരാജാ രഞ്ജിത്ത് സിങ്ങിനു ലഭിച്ചത്. ആഫ്രിക്കന്‍ സ്വാതന്ത്ര്യസമര പോരാളിയായിരുന്ന അമില്‍കര്‍ കബ്രാള്‍ ആണ് രണ്ടാം സ്ഥാനത്ത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ മൂന്നാം സ്ഥാനത്തും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എബ്രാഹം ലിങ്കണ്‍ നാലാം സ്ഥാനത്തുമുണ്ട്.

പട്ടികയിലെ മറ്റ് നേതാക്കളെപ്പോലെ പ്രശസ്തനല്ല മഹാരാജ രഞ്ജിത്ത് സിങ്. എങ്കില്‍പ്പോലും 21-ാം നൂറ്റാണ്ടിലും അദ്ദേഹത്തിന്റെ ആശയങ്ങളും ഗുണങ്ങളും ലോകമെമ്പാടുമുള്ള ജനങ്ങളെ പ്രചോദിപ്പിക്കുന്നുവെന്നതിന്റെ സൂചനയാണ് ഈ വോട്ടിങ് ഫലമെന്ന് ബിബിസി വേള്‍ഡ് ഹിസ്റ്ററി മാഗസിന്‍ എഡിറ്റര്‍ മാറ്റ് എല്‍ട്ടന്‍ പറഞ്ഞു. 

ആഗോളരാഷ്ട്രീയ സമ്മര്‍ദങ്ങളുടെ കാലത്ത് രഞ്ജിത്ത് സിങ്ങിനെപ്പോലെയൊരാളുടെ നേതൃഗുണങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം വിലയിരുത്തി. പഞ്ചാബിന്റെ സിംഹം എന്നറിയപ്പെടുന്ന മഹാരാജാ രഞ്ജിത്ത് സിങ് നാല് പതിറ്റാണ്ടോളം സാമ്രാജ്യം ഭരിച്ചിരുന്നു. സിഖ് സാമ്രാജ്യത്തിലെ ആദ്യത്തെ രാജാവ് കൂടിയാണ് അദ്ദേഹം.

Content Highlights: Maharaja Ranjit Singh, BBC World Histories Magazine