മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ യുവാവിന് മദ്രാസ് ഹൈക്കോടതിയുടെ അസാധാരണശിക്ഷ


മദ്രാസ് ഹൈക്കോടതി | Photo : ANI

ചെന്നൈ: മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ പ്രതിയ്ക്ക് തികച്ചും അസാധാരണമായ ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ അവബോധം സൃഷ്ടിക്കുന്ന ലഘുലേഖകള്‍ തിരക്കേറിയ നഗരമധ്യത്തില്‍ രണ്ടാഴ്ച വിതരണം ചെയ്യണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇതിലൂടെ നിരുത്തരവാദിത്വപരമായ പ്രവൃത്തികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള തിരിച്ചറിവ് പ്രതിയ്ക്കുണ്ടാവുമെന്നും കോടതി വിലയിരുത്തി. മദ്യലഹരിയില്‍ കാറോടിച്ച് യുവാവായ പ്രതി വരുത്തിയ അപകടത്തില്‍ മൂന്ന് കാല്‍നടയാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു.

ജസ്റ്റിസ് എ.ഡി. ജഗദീഷ് ചന്ദ്രയാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. യുവാവിന് ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാല്‍ വാദിഭാഗം ജാമ്യഹര്‍ജി എതിര്‍ത്തു. അലക്ഷ്യമായും അശ്രദ്ധമായും കാറോടിച്ച് മൂന്ന് പേര്‍ക്ക് അപകടമുണ്ടാക്കുകയും സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുകയും ചെയ്ത പ്രതിയ്ക്ക് ജാമ്യത്തിന് അര്‍ഹതയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ യുവാവിന് കുടുംബത്തിന്റെ സംരക്ഷണചുമതലയുണ്ടെന്നും പരിക്കേറ്റവര്‍ ചികിത്സ പൂര്‍ത്തിയാക്കിയതായും ചൂണ്ടിക്കാട്ടി കോടതി പ്രതിയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

രണ്ടാഴ്ചക്കാലം എല്ലാദിവസവും അഡയാര്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനും രാവിലെ 9 മുതല്‍ 10 മണി വരെയും വൈകിട്ട് 5 മുതല്‍ 7 മണി വരെയും ലഘുലേഖകള്‍ വിതരണം ചെയ്യാനും അതിന് ശേഷം ആവശ്യമെങ്കില്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നുമാണ് യുവാവിനോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.


Content Highlights: Madras High Court, Unique Punishment, Man Convicted, Drink Driving


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented