കമ്പത്തു നിന്നും പിടിച്ച അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പിന്റെ വാഹനത്തിൽ തിരുനെൽവേലിയിലേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി
മധുര: അരിക്കൊമ്പനെ കേരളത്തിലേക്ക് തിരിച്ചുകൊണ്ടു വരണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ച് പരിഗണിക്കും. മലയാളിയായ റബേക്ക ജോസഫ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ കെ.സുബ്രഹ്‌മണ്യന്‍ വിക്ടോറിയ ഗൗരി എന്നിവരുടെ ബെഞ്ച് ഫോറസ്റ്റ് ബെഞ്ചിന് കൈമാറാന്‍ നിര്‍ദേശിച്ചത്.
മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം മാറ്റം വരുത്തണമെന്നാണ് റബേക്ക ഹര്‍ജിയിയില്‍ ആവശ്യപ്പെട്ടത്. അജ്ഞാത സ്ഥലത്ത് തുറന്ന് വിടുന്നതിന് പകരം ആനയ്ക്ക് പരിചിതമായ കേരളത്തിലെ മതികെട്ടാന്‍ചോല ദേശീയ ഉദ്യാനത്തിന്റെ അതിര്‍ത്തിയിലുള്ള തമിഴ്നാട് വനങ്ങളിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നാണ് ആവശ്യം.
എന്നാല്‍ ഹര്‍ജി അടിയന്തരമായി പരിഗണക്കണെന്ന റബേക്കയുടെ ആവശ്യം കോടതി തള്ളി. പബ്ലിസിറ്റി താത്പര്യ ഹര്‍ജിയാണെന്ന് കോടതി വിമര്‍ശിക്കുകയും ചെയ്തു.
ജസ്റ്റിസ് എന്‍ സതീഷ് കുമാര്‍, ജസ്റ്റിസ് ഡി ഭരത ചക്രവര്‍ത്തി എന്നിവരടങ്ങിയ ഫോറസ്റ്റ് ബെഞ്ച് പശ്ചിമഘട്ടവും മറ്റ് വനപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഒരു കൂട്ടം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ ആ ബെഞ്ച് അരിക്കൊമ്പന്‍ ഹര്‍ജി പരിഗണിക്കുന്നതാണ് നല്ലതെന്ന് കോടതി ചൂണ്ടിക്കാട്ടി. തങ്ങള്‍ ഇക്കാര്യത്തില്‍ വിദഗ്ദരല്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ ഉത്തരവുകളില്‍ ഇടപെടാന്‍ കഴിയില്ലെന്നും കോടതി വാക്കാല്‍ വ്യക്തമാക്കി. ഇതിനിടെ അരിക്കൊമ്പനെ ഇന്ന് രാവിലെ നെല്ലായി ജില്ലയിലെ കോതയാര്‍ വനമേഖലയില്‍ തുറന്നുവിട്ടതായി തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. പ്രാഥമിക ചികിത്സകള്‍ നല്‍കിയാണ് ആനയെ തുറന്ന് വിട്ടതെന്നും പൂര്‍ണ്ണ ആരോഗ്യവാനാണെന്നും തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
Content Highlights: Madras High Court's Forest Bench To Hear Plea To Relocate Wild Tusker 'Arikomban' To Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..