മദ്രാസ് ഹൈക്കോടതി | Photo : ANI
ചെന്നൈ: തമിഴ്നാട്ടില്‍ ഗുട്ക, പാന്‍മസാല എന്നിവയുടെ ഉത്പാദനവും വില്പനയും നിരോധിച്ചുകൊണ്ട് 2018-ല്‍ ഭക്ഷ്യ സുരക്ഷാകമ്മിഷണര്‍ പുറത്തിറക്കിയ വിജ്ഞാപനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ആര്. സുബ്രഹ്മണ്യം, കെ. കുമരേഷ് ബാബു എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റേതാണ് തീരുമാനം. ഗുട്ക ഉത്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കാന്‍ ഭക്ഷ്യസുരക്ഷാനിയമം (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് ആക്ട്, FSSA) വ്യവസ്ഥ ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റദ്ദാക്കല്‍ നടപടി.
അടിയന്തരസാഹചര്യങ്ങളില്‍ താത്കാലിക നിരോധനം ഏര്‍പ്പെടുത്താനുള്ള പരിമിത അധികാരം മാത്രമാണ് പ്രസ്തുത നിയമം വ്യവസ്ഥ ചെയ്യുന്നതെന്നും ബെഞ്ച് വ്യക്തമാക്കി. ഭക്ഷ്യസംസ്കരണത്തിനുള്ള ശാസ്ത്രീയരീതി, ഭക്ഷ്യസുരക്ഷ, ഗുണനിലവാരം എന്നിവ ഉറപ്പാക്കുന്നതിനു വേണ്ടിയുള്ളതാണ് എഫ്എസ്എസ്എ എന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു. ഏതെങ്കിലും ഒരു ഭക്ഷ്യവസ്തുവിന് നിരോധനം ഏര്‍പ്പെടുത്തി വിജ്ഞാപനം പുറത്തിറക്കാവുന്ന തരത്തില്‍ കമ്മിഷണറുടെ അധികാരപരിധി അനുവദിക്കുന്നത് നിയമലംഘനമാണെന്നും അതിനാല്‍ 2018-ലെ വിജ്ഞാപനം റദ്ദാക്കുകയാണെന്നും ജനുവരി 20-ന് പുറത്തിറക്കിയ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.
എഫ്എസ്എസ് നിയമപ്രകാരം 2013-ല്‍ സംസ്ഥാനസര്‍ക്കാര്‍ ഗുട്ക, പാന്‍മസാല എന്നിവയുടെ ഉത്പാദനവും വില്പനയും തമിഴ്നാട്ടില്‍ നിരോധിച്ചിരുന്നു. പിന്നീട് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ സമാനമായ ഉത്തരവുകള്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. പുകയില ഉത്പന്നനിര്മാതാക്കളുടേയും ഭക്ഷ്യസുരക്ഷാവകുപ്പിന്റേയും ഹര്‍ജികളും അപ്പീലുകളും പരിഗണിച്ചാണ് ഹൈക്കോടതി ഇപ്പോള്‍ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
Content Highlights: Madras high court quashes, notification banning sale of gutkha, Tamil Nadu
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..