ചെന്നൈ: ടിക് ടോക് ആപ്പിന് ഏര്‍പ്പെടുത്തിയ നിരോധനം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നീക്കി. നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ഇതേ കോടതിയുടെ നേരത്തെയുള്ള ഉത്തരവ് ചോദ്യം ചെയ്ത് ഗൂഗിള്‍, ആപ്പിള്‍ കമ്പനികള്‍ അവരുടെ ആപ് സ്റ്റോറില്‍ നിന്ന് കഴിഞ്ഞ ആഴ്ച ടിക് ടോക് ആപ്പ് നീക്കം ചെയ്തിരുന്നു.
നിരോധനം കോടതി നീക്കം ചെയ്തതോടെ ആപ് സ്റ്റോറുകളില്‍ നിന്ന് ഉടന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. അശ്ലീലവും നഗ്നദൃശ്യങ്ങളും ആപ്പില്‍ അപ്ലോഡ് ചെയ്യുന്നത് തടയുന്നതിനുള്ള നപടിയുണ്ടാകുമെന്ന് ടിക് ടോകിന് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയില്‍ ഉറപ്പ് നല്കി. ഇതേ തുടര്‍ന്നാണ് കോടതി നിരോധനം എടുത്ത് കളഞ്ഞത്.
ഈ മാസം മൂന്നിനാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ആപ്പിന് വിലക്കേര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നതിന് കാരണമാവുന്നതായി ആരോപിച്ച് മധുര സ്വദേശി നല്കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ കൃപാകരന്‍, എസ്.എസ്. സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തിലിടപെട്ടത്.
Content Highlights: Madras High Court lifts ban on download of TikTok mobile app
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..