ഇഷ്ടികക്കളത്തില്‍ നിന്ന് മധ്യപ്രദേശ് സ്വദേശിക്ക് ലഭിച്ചത് 26.11 കാരറ്റ് വജ്രം; വില 1.20 കോടി !


പ്രതീകാത്മക ചിത്രം | Photo:AFP

പന്ന: വാടകയ്‌ക്കെടുത്ത സ്ഥലത്താണ് കിഷോര്‍ഗഞ്ച് സ്വദേശി സുശീല്‍ ശുക്ല ഒരു ചെറിയ ഇഷ്ടികക്കളം നടത്തുന്നത്. സുശീലിനും കൂട്ടാളികള്‍ക്കും ഇവിടെ നിന്ന് കിട്ടയത് 1.20 കോടി രൂപ വിലയുള്ള 26.11 കാരറ്റ് വജ്രമാണെന്ന് ഔദ്യോഗികമായി സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ലേലത്തില്‍ വെച്ചാല്‍ 1.20 കോടി രൂപ ലഭിക്കുമെന്ന് പന്നയിലെ ഡയമണ്ട് ഓഫീസറായ രവി പട്ടേല്‍ പറഞ്ഞു. വരുന്ന ഒന്ന് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ലേലം നടക്കും. സര്‍ക്കാരിനുള്ള റോയല്‍റ്റി, ടാക്‌സ് എന്നിവ കഴിച്ച് ബാക്കി തുക സുശീലിന് ലഭിക്കുമെന്നും രവി പട്ടേല്‍ പറഞ്ഞു.

ആദ്യമായിട്ടാണ് ഇത്തരമൊരു വജ്രം ലഭിക്കുന്നതെന്ന് മാധ്യമങ്ങളോട് സുശീല്‍ പറഞ്ഞു. താനും അഞ്ച് സുഹൃത്തുക്കളും ചേര്‍ന്നാണ് വാടകയ്ക്ക് ഭൂമിയെടുത്ത് ഇഷ്ടിക കളം ആരംഭിച്ചത്. ഇതില്‍ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് ബിസിനസ് മെച്ചപ്പെടുത്തുകയെന്നതാണ് സുശീല്‍ ഉദ്ദേശിക്കുന്നത്.

Content Highlights: Madhya Pradesh man gets diamond worth 1.20 crore from a small mine


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented