പ്രതീകാത്മക ചിത്രം | Photo: Pixabay
ദമോഹ്: പതിനാറാമത്തെ പ്രസവത്തെ തുടര്‍ന്ന് മധ്യപ്രദേശില്‍ 45-കാരി മരിച്ചു. അമ്മ മരിച്ച് കുറച്ചുസമയങ്ങള്‍ക്കുളളില്‍ തന്നെ കുഞ്ഞും മരണപ്പെട്ടു.
മധ്യപ്രദേശിലെ ദമോഹ് സ്വദേശിനിയായ സുഖ്‌റാണി അഹിര്‍വാര്‍ ആണ് മരിച്ചത്. ശനിയാഴ്ച വീട്ടില്‍ വെച്ച് ഇവര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പ്രസവത്തെ തുടര്‍ന്ന് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില വഷളായി. തുടര്‍ന്ന് ഇരുവരേയും സമീപത്തുളള ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ആശ വര്‍ക്കറായ കല്ലോ ബായ് വിശ്വകര്‍മ പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ.സംഗീത ത്രിവേദി മരണവാര്‍ത്ത സ്ഥിരീകരിച്ചു. ഇതിനുമുമ്പ് 15 കുട്ടികള്‍ക്ക് സുഖ്‌റാണി ജന്മം നല്‍കിയിട്ടുണ്ട്. ഇവരില്‍ ഏഴുപേര്‍ മരിച്ചു.
Content Highlights:Madhya Pradesh woman dies after giving birth to 16th child
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..