തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ കണ്ടെത്താനായി നടക്കുന്ന രക്ഷാപ്രവർത്തനം | Photo: Twitter|Katni Distrcit Collector
ഭോപ്പാല്‍: ഭോപ്പാലിലെ ബാര്‍ഗിയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നുവീണ് അപകടം. അവശിഷ്ടങ്ങള്‍ക്കിടെ കുടുങ്ങിയ ഒമ്പത് തൊഴിലാളികളില്‍ ഏഴ് പേരെ രക്ഷപ്പെടുത്തി. രണ്ട് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. മധ്യപ്രദേശിലെ കാട്നി ജില്ലയിലെ ശ്ലീമനബാദിലാണ് സംഭവം. കനാല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കമാണ് തര്‍ന്നുവീണത്.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ ശബ്ദമുണ്ടാക്കി പ്രതികരിക്കുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

ജബല്‍പുരില്‍ നിന്നെത്തിയ സംസ്ഥാന ദുരന്തനിവാരണ പ്രതികരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. പോലീസും മറ്റ് തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാണെന്ന് ജില്ലാ കളക്ടര്‍ പ്രിയങ്കാ മിശ്ര പറഞ്ഞു. അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സയും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് നിര്‍ദേശിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..