
പ്രതീകാത്മക ചിത്രം | Photo: Pixabay
ഖണ്ടാവ: ബാര്‍ബര്‍ഷോപ്പ് തുടങ്ങുന്നതിനായി ധനസഹായം ആവശ്യപ്പെട്ട് സമീച്ച യുവാവിനോട് മുടി വെട്ടി പ്രാഗത്ഭ്യം തെളിയിക്കാനാവശ്യപ്പെട്ട് മന്ത്രി. യുവാവിന്റെ മുടിവെട്ടലില്‍ സംതൃപ്തനായ മന്ത്രി ഉടന്‍ തന്നെ അറുപതിനായിരം രൂപ സഹായമായി നല്‍കുകയും ചെയ്തു. മധ്യപ്രദേശിലാണ് സംഭവം.
കോവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് ബാര്‍ബര്‍ഷോപ്പ് തുടങ്ങുന്നതിന് സഹായം ആവശ്യപ്പെട്ടാണ് രോഹിദാസ് എന്ന യുവാവ് ഒരു പരിപാടിക്കെത്തിയ വനംമന്ത്രി വിജയ്ഷായുടെ അടുത്തെത്തിയത്. പരിപാടിക്കിടയില്‍ രോഹിദാസിനെ വേദിയിലേക്ക് ക്ഷണിച്ച മന്ത്രി വേദിയില്‍ വെച്ച് തന്റെ മുടിവെട്ടാനും ക്ഷൗരം ചെയ്തുനല്‍കാനും ആവശ്യപ്പെടുകയായിരുന്നു.
രോഹിദാസ് മാസ്ക് ധരിച്ച് മന്ത്രിയുടെ മുടി വെട്ടിക്കൊടുക്കുകയും ക്ഷൗരംചെയ്തു നല്‍കുകയും ചെയ്തു. രോഹിദാസിന്റഎ ജോലിയില്‍ സംതൃപ്തനായ മന്ത്രി ഉടന്‍ തന്നെ രോഹിദാസിന് 60,000 രൂപ കൈമാറുകയായിരുന്നു.
'കോവിഡ് 19 നിയന്ത്രണങ്ങളെ തുടര്‍ന്ന് നിരവധിപേര്‍ ബുദ്ധിമുട്ടിലാണ്. തൊഴില്‍ നഷ്ടപ്പെട്ടു. മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ നാം സുരക്ഷിതരാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് സംഭവസ്ഥലത്തുവെച്ച് മുടി മുറിക്കാന്‍ ഞാന്‍ തയ്യാറായത്', മന്ത്രി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
മന്ത്രിയുടെ ഡിസ്ക്രെഷനറി ഫണ്ടില്‍ നിന്നാണ് തുക നല്‍കിയത്. സ്വന്തമായി ചെറിയ ബിസിനസ്സുകള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സര്‍ക്കാര്‍ ലോണ്‍ നല്‍കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. ലോണ്‍ എടുക്കുന്നവര്‍ മുതല്‍മാത്രം തിരിച്ചടച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:Madhya Pradesh minister gives 60,000 to a man who gives minister haircut
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..