ഭോപ്പാല്‍:  കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മധ്യപ്രദേശിലെ നഗരപ്രദേശങ്ങളില്‍ ലോക്ഡൗണ്‍  പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് മണി വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

അടിയന്തരയോഗത്തിന് ശേഷം കോവിഡ് കേസുകള്‍ വര്‍ധിച്ച മേഖലകളില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. സമ്പൂര്‍ണ ലോക്ഡൗണ്‍  ഏര്‍പ്പെടുത്തേണ്ടതില്ലെന്നും അതേസമയം, വലിയ നഗരങ്ങളില്‍ കൺടെയ്ൻമെന്റ് സോണുകള്‍ നിര്‍ണയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

മധ്യപ്രദേശില്‍ കഴിഞ്ഞദിവസം 4043 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 866 കേസുകളും ഇന്ദോര്‍ നഗരത്തിലായിരുന്നു. ഭോപ്പാലില്‍ 618 പുതിയ കേസുകളും ഒരൊറ്റദിവസം റിപ്പോര്‍ട്ട് ചെയ്തു. 3,18,014 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 4086 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 

Content Highlights: madhya pradesh lockdown announced in urban areas