ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ ഇന്ന് വിശ്വാസം തേടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെ 16 വിമത എംഎല്‍എമാരുടെ രാജി സ്പീക്കര്‍ എന്‍.പി. പ്രജാപതി സ്വീകരിച്ചു. വ്യാഴാഴ്ച അര്‍ദ്ധരാത്രിയിലാണ് എംഎല്‍എമാരുടെ രാജി സ്വീകരിച്ചതായി സ്പീക്കര്‍ അറിയിച്ചത്. ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യക്ക് പന്തുണയര്പ്പിച്ച 22 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ആറ് പേരുടെ രാജി നേരത്തെ സ്വീകരിച്ചിരുന്നു. ഇതോടെ സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 92 ആയി ചുരുങ്ങി. ബിജെപിക്ക് 107 അംഗങ്ങളുണ്ട്.
ഉച്ചയ്ക്ക് രണ്ടു മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് തീരുമാനം. വൈകീട്ട് അഞ്ചിന് മുമ്പായി വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്.
ഒരു അട്ടിമറിയിലൂടെയല്ലാതെ കമല്‍നാഥിന് വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാനാവില്ലെന്ന് ഉറപ്പായി. വിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കാന്‍ കമല്‍നാഥ് സര്‍ക്കാരിനാവില്ലെന്ന് മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ് ഇന്ന് രാവിലെ പറഞ്ഞു. പണവും അധികാരവും ഉപയോഗിച്ച് ഭൂരിപക്ഷ സര്‍ക്കാരിനെ ന്യൂനപക്ഷമാക്കിയിരിക്കുകയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ വിശ്വാസ വോട്ടെടുപ്പിന് മുമ്പായി കമല്‍നാഥ് രാജിവെച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, കോണ്‍ഗ്രസും ബിജെപിയും എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
Content Highlights: Madhya Pradesh floor test-Will Kamal Nath govt survive? Trust vote at 2 pm
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..