കറണ്ട് ബില്‍ അടച്ചില്ലെങ്കില്‍ ജപ്തി, കന്നുകാലിയെ അടക്കം കൊണ്ടുപോകും; വിവാദമായതോടെ നടപടി


1 min read
Read later
Print
Share

Video Screengrab

ഭോപ്പാല്‍: മധ്യപ്രദേശില്‍ വൈദ്യുതി ബില്‍ കുടിശ്ശിക ഒടുക്കാത്ത ഉപഭോക്താക്കള്‍ക്കെതിരെ വൈദ്യുതി വകുപ്പ് സ്വീകരിച്ച നടപടി വിവാദമാകുന്നു. ബില്ലടയ്ക്കാത്ത ഉപഭോക്താക്കളുടെ മോട്ടോര്‍ബൈക്കുകള്‍, കന്നുകാലികള്‍, ട്രാക്ടറുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവ പിടിച്ചെടുക്കുന്ന നടപടിയാണ് വൈദ്യുതി വകുപ്പ് നടപ്പിലാക്കിയത്.

വീട്ടുപകരണങ്ങള്‍ കൊണ്ടുപോകരുതെന്നപേക്ഷിച്ച് പ്രായമേറിയ ഒരു സ്ത്രീ ഒരു വാഹനത്തിന്റെ പിന്നാലെ ഓടുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രണ്ട് സര്‍ക്കാരുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്. രണ്ട് കാരാറുദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

സാഗര്‍ ജില്ലയിലെ രേഖ അഹിര്‍വാറിന്റെ വീട്ടില്‍ ജപ്തി നടപടിക്കെത്തിയ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. 19,473 രൂപയാണ് ഇവര്‍ നല്‍കാനുണ്ടായിരുന്നത്. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ രേഖയുടെ ഭര്‍തൃമാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവരാകട്ടെ കുളിക്കുകയുമായിരുന്നു. രേഖ അഹിര്‍വാറിന്റെ പേരില്‍ വരുന്ന ബില്ലുകള്‍ യഥാര്‍ഥത്തില്‍ അവരുടേതല്ലെന്നും അവര്‍ കൃത്യമായി ബില്ലടയ്ക്കാറുണ്ടെന്നും അറിയിക്കുകയും വീട്ടുസാമാനങ്ങള്‍ കൊണ്ടുപോകരുതെന്ന് അപേക്ഷിക്കുകയും ചെയ്‌തെങ്കിലും ഉദ്യോഗസ്ഥര്‍ സാധനങ്ങള്‍ വാഹനത്തില്‍ കയറ്റുകയും അവര്‍ പിന്നാലെ ഓടുകയും ചെയ്തതായും കുളി കഴിഞ്ഞ് നേരാംവണ്ണം വസ്ത്രം ധരിക്കാനുള്ള സാവകാശം ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു.

വീഡിയോ പ്രചരിച്ചതോടെ വിഷയം ശ്രദ്ധയില്‍പ്പെട്ട ശിവ് രാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കുകയും രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.

518 കോടിയോളം രൂപയാണ് ഉപഭോക്താക്കളില്‍ നിന്ന് വൈദ്യുതി വകുപ്പിന് ലഭിക്കാനുള്ള തുക. സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന സാഹചര്യത്തില്‍ ഈ തുക ഉപഭോക്താക്കളില്‍ നിന്ന് വസ്തുവകകളായി ഈടാക്കുന്നതിനായി ദ മധ്യപ്രദേശ് ഈസ്റ്റേണ്‍ ഏരിയ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി ലിമിറ്റഡാണ് നടപടിയാരംഭിച്ചത്. ദീര്‍ഘകാലമായി ബില്‍ കുടിശ്ശിക അടയ്ക്കാത്ത ഉപഭോക്താക്കളുടെ ബൈക്കുകള്‍, വാട്ടര്‍ പമ്പുകള്‍, ട്രാക്ടറുകള്‍, കന്നുകാലികള്‍ എന്നിവയാണ് പിടിച്ചെടുത്തത്. സാഗര്‍, ദമോഹ്, ഛതര്‍പുര്‍, പന്ന, ഗ്വാളിയര്‍, മൊറേന എന്നീ ജില്ലകളിലെ നൂറുകണക്കിന് ഉപഭോക്താക്കള്‍ക്ക് ജപ്തി നോട്ടീസ് ലഭിച്ചു. നിരവധി ഉപഭോക്താക്കളില്‍ നിന്ന് വാഹനങ്ങള്‍ പിടിച്ചെടുത്തു.

Content Highlights: Madhya Pradesh, Drive To Seize Household Items, Over Power Dues, Goes Awry

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi-rahul

1 min

'നെഹ്രുവിന്റെ പൈതൃകം ദീപസ്തംഭം പോലെ ഉയർന്നുനിൽക്കുന്നു, അത് ഇന്ത്യയെന്ന ആശയത്തെ പ്രകാശിപ്പിക്കുന്നു'

May 27, 2023


niti aayog meet

2 min

'മോദിയെ എതിർക്കുന്നതിൽ എവിടംവരെ പോകും?'; നിതി ആയോഗിൽ പങ്കെടുക്കാത്ത മുഖ്യമന്ത്രിമാർക്കെതിരേ BJP

May 27, 2023


modi

പൂജാ ചടങ്ങുകളോടെ ഇന്ത്യൻ പാർലമെന്‍റ് സമർപ്പണം; ചെങ്കോല്‍ സ്ഥാപിച്ച് പ്രധാനമന്ത്രി

May 28, 2023

Most Commented