മധ്യപ്രദേശ് കോണ്‍ഗ്രസ് എം.എല്‍.എയ്‌ക്കെതിരേ ബലാത്സംഗ പരാതിയുമായി ഭാര്യ; ബ്ലാക്ക്‌മെയിലിങ്ങെന്ന് MLA


ഉമാങ് സിംഗാർ | Photo: Screengrab @UmangSinghar |

ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എയും മുന്‍മന്ത്രിയുമായ ഉമംഗ് സിംഘാറിനെതിരെ ബലാത്സംഗവും ഗാര്‍ഹികപീഡനവും ആരോപിച്ച് ഭാര്യയുടെ പരാതി. പ്രകൃതി വിരുദ്ധ ലൈംഗികതയും ഭാര്യ പരാതിയില്‍ ആരോപിക്കുന്നുണ്ട്. അതേസമയം പരാതി കെട്ടിച്ചമച്ചതാണെന്ന് ഉമംഗ് പ്രതികരിച്ചു.

ഉമംഗിനെതിരേ അനധികൃത സ്വത്ത് സമ്പാദന ആരോപണവും ഭാര്യ ഉന്നയിച്ചിട്ടുണ്ട്. വീട്ടുജോലിക്കാരിയുടെ ഭര്‍ത്താവിന്റെ പേരില്‍ സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് അവര്‍ പരാതിയില്‍ പറഞ്ഞിട്ടുള്ളത്. മാത്രമല്ല, ഉമംഗിന്റെ ലിവ് ഇന്‍ പാര്‍ട്ണര്‍ സോണിയ ഭരദ്വാജിന്റെ ആത്മഹത്യയിലും ഉമംഗിന് പങ്കുണ്ടെന്ന് പരാതിക്കാരി ആരോപിച്ചു. ഒരുകൊല്ലം മുന്‍പാണ് സോണിയ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഉമംഗ് കുറ്റാരോപിതനായിരുന്നു.



എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും ബ്ലാക്ക് മെയിലിങ്ങാണെന്നുമാണ് ഉമംഗിന്റെ വാദം. ഭാര്യയുടെ ബ്ലാക്ക് മെയിലിങ്ങും മാനസിക പീഡനവും ചുണ്ടിക്കാട്ടി നവംബര്‍ രണ്ടിന് പോലീസിന് പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
വ്യാജകേസില്‍ പെടുത്തുമെന്നും അല്ലാത്തപക്ഷം പത്തുകോടി രൂപ നല്‍കണമെന്നും ഭാര്യ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഉമംഗ് കൂട്ടിച്ചേര്‍ത്തു.

ആദിവാസി വിഭാഗത്തില്‍നിന്നുള്ള ശക്തനായ നേതാവാണ് ഉമംഗ്. മൂന്നു തവണ എം.എല്‍.എയും കമല്‍നാഥ് മന്ത്രിസഭയിലെ വനംമന്തിയുമായിരുന്നു. നിലവില്‍ ഗംധ്‌വാനി മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണ് ഉമംഗ്.

Content Highlights: Madhya Pradesh Congress MLA accused on rape charges


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented