
കർഷകർക്കു മേൽ പുഷ്പവൃഷ്ടി നടത്തുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ| Photo:ANI video grab
ഭോപ്പാല്‍:കര്‍ഷകര്‍ക്കു മേല്‍ പുഷ്പവൃഷ്ടി നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹൗന്‍. റായസേന ജില്ലയില്‍ കിസാന്‍ കല്യാണ്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകര്‍ക്കു മേലാണ് ശിവരാജ് സിങ് ചൗഹാന് പുഷ്പവൃഷ്ടി നടത്തിയത്.
പരിപാടിയില്‍ സംസാരിച്ച ചൗഹാന്, കാര്‍ഷിക വിഷയങ്ങളില്‍ കോണ്‍ഗ്രസ് മുന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാഗ്ദാനം കോണ്‍ഗ്രസ് പാലിച്ചില്ലെന്നും സഹായധനം വിതരണം ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
കിസാന്‍ കല്യാണ്‍ പരിപാടിയില്‍ പങ്കെടുത്ത കര്‍ഷകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തിരുന്നു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പ്രധാനമന്ത്രി മോദി ആഗ്രഹിക്കുന്നതായി അദ്ദേഹത്തെ ചടങ്ങിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് ചൗഹാന് പറഞ്ഞു. മണ്ഡികള്‍ പൂട്ടില്ലെന്നും കര്‍ഷക നിയമ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് ഒഴുക്കുന്നത് മുതലക്കണ്ണീര് ആണെന്നും ചൗഹാന് വിമര്‍ശിച്ചു.
രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് റായ്സേനയിലെ മൊറേനയില്‍നിന്ന് ഡല്‍ഹിയിലേക്ക് നൂറുകണക്കിന് കര്‍ഷകര്‍ കാല്‍നട ജാഥ ആരംഭിച്ചതിനു പിന്നാലെയാണ് ജില്ലയില്‍ കിസാന്‍ കല്യാണ്‍ സമ്മേളന് പരിപാടി സംഘടിപ്പിച്ചത്.
content highlights:; Madhya Pradesh CM Shivraj Singh Chouhan showers flower petals on farmers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..