ഡോക്ടർ പരിശോധിച്ചില്ല; അഞ്ചുവയസ്സുകാരന്‍ ചികിത്സകിട്ടാതെ അമ്മയുടെ മടിയില്‍കിടന്ന് മരിച്ചു


ഋഷിയുമായി മാതാവ് ആശുപത്രിക്ക് മുന്നിൽ | Photo: Screengrab from video posted on twitter.com/WeJanNews

ഭോപ്പാല്‍: മധ്യപ്രദേശില്‍ വീണ്ടും ചികിത്സ കിട്ടാതെയുള്ള മരണം. അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയാണ് ആശുപത്രിക്ക് മുന്നില്‍ ചികിത്സ കിട്ടാതെ അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചത്. മധ്യപ്രദേശിലെ ജബല്‍പുരിലാണ് സംഭവം. ഋഷി എന്ന അഞ്ച് വയസുകാരനാണ് ചികിത്സ കിട്ടാതെ മരിച്ചത്.

അസുഖബാധിതനായ ഋഷിയെ മാതാപിതാക്കള്‍ പ്രദേശത്തെ ആശുപത്രിയിലെത്തിച്ചിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. ആശുപത്രിക്ക് മുന്നില്‍ മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടര്‍മാര്‍ ആരും കുട്ടിയെ പരിശോധിക്കാനായി എത്തിയില്ല. ഒടുവില്‍ നിസ്സഹായാരായ മാതാപിതാക്കള്‍ നോക്കി നില്‍ക്കെ മാതാവിന്റെ കൈയില്‍ കിടന്ന് കുഞ്ഞ് മരിച്ചു.

കുഞ്ഞ് മരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആശുപത്രിയിലെ ഡോക്ടറോ മെഡിക്കല്‍ ഓഫീസറോ എത്തിയില്ലെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. എന്നാല്‍ ഭാര്യ വ്രതത്തിലായിരുന്നതിനാലാണ് ആശുപത്രിയില്‍ എത്താന്‍ താമസിച്ചതെന്നാണ് ഇക്കാര്യത്തില്‍ ഡോക്ടര്‍ നല്‍കിയ വിശദീകരണമെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: Madhya Pradesh Boy, 5, Dies In Mother's Arms Waiting For Doctor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented