-
ന്യൂഡൽഹി: ഇന്ത്യയില്‍ നിര്‍മ്മിച്ച കോവിഡ് വാക്‌സിന്‍ ഒരു വര്‍ഷത്തിനകം തയ്യാറാകുമെന്ന് ബയോക്കോണ്‍ സഹസ്ഥാപകയും മാനേജിങ് ഡയറക്ടറുമായ കിരണ്‍ മജൂംദാര്‍ ഷാ.
"ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിന്‍ ഒരു വര്‍ഷത്തിനകം നിങ്ങള്‍ക്ക് ലഭിക്കും. വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ വ്യത്യസ്തവും നൂതനവുമായ രണ്ട് മൂന്ന് ചെറുകിട കമ്പനികളേർപ്പെട്ടിട്ടുണ്ട്. വലിയ കമ്പനികളുമായി ചേര്‍ന്ന് ഇപ്പോള്‍ ഇവരുടെ പ്രവര്‍ത്തനം പുരോമിക്കുകയാണ്." പ്രിന്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മജൂംദാര്‍ പറഞ്ഞു.
"ഞങ്ങളും അവര്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് ധനസഹായം നല്‍കാനും സാധിക്കും. വാക്‌സിന്‍ വികസിപ്പിച്ചെടുത്താല്‍ ആളുകളില്‍ ആത്മവിശ്വാസമേറും. അതോടെ പകര്‍ച്ചവ്യാധിയുമായി ചുറ്റിപറ്റിയുള്ള പ്രശ്‌നങ്ങലെല്ലാം പരിഹരിക്കപ്പെടും."
പ്ലാസ്മ തെറാപ്പിക്കായി ഇന്ത്യ തയ്യാറാകേണ്ടതുണ്ടെന്നും മജൂംദാര്‍ ഓര്‍മ്മിപ്പിച്ചു. സ്പാനിഷ് ഫ്‌ളു കാലത്ത് ഉപയോഗിച്ച ചികിത്സാ രീതിയാണ് പ്ലാസ്മ തെറാപ്പിയെന്നും ഇത് കോവിഡ് ചികിത്സയില്‍ ഫലപ്രദമാണെന്നും കിരണ്‍ മജൂംദാര്‍ കൂട്ടിച്ചേര്‍ത്തു.
"റെംഡിസിവിര്‍, ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ തുടങ്ങിയ മരുന്നുകളെ കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും കോവിഡ് രോഗത്തിനു മേല്‍ വലിയ പരിഹാരമുണ്ടാക്കാന്‍ ഇവയ്ക്കായിട്ടില്ല." എല്ലാവരും കരുതുന്നതുപോലെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ അത്ഭുതമരുന്നല്ലെന്ന് ഒരുപാട് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ടെന്നും മജൂംദാര്‍ അഭിപ്രായപ്പെട്ടു.
content highlights: Made-in-India Covid-19 vaccine will be ready in a year, says Kiran Mazumdar-Shaw


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..