നാഗ് മിസൈല്‍, യന്ത്രപീരങ്കി, ടററ്റ് ഗണ്‍; അഭിമാനം പ്രചണ്ഡ് ഹെലികോപ്റ്റര്‍, ഇനി വ്യോമസേനയ്ക്കൊപ്പം


പ്രചണ്ഡ് ഹെലികോപ്ടർ | Photo: Twitter/I&B

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനമായി പ്രചണ്ഡ് ഹെലികോപ്റ്റര്‍. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച 'പ്രചണ്ഡ്' ലഘുയുദ്ധ ഹെലികോപ്റ്റര്‍ വ്യോമസേനയുടെ ഭാഗമായി. തിങ്കളാഴ്ച രാജസ്ഥാനിലെ ജോധ്പുര്‍ വ്യോമസേനാതാവളത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, സംയുക്തസേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണ് പ്രചണ്ഡ് ഹെലികോട്പറുകള്‍ സേനയ്ക്ക് കൈമാറിയത്.

നാല് ഹെലികോപ്ടറുകളാണ് ആദ്യഘട്ടത്തില്‍ കൈമാറിയത്. 'ധനുഷ്' എന്ന 143 ഹെലികോപ്റ്റര്‍ യൂണിറ്റിന്റെ ഭാഗമായാകും പ്രചണ്ഡ് ഹെലികോപ്റ്ററുകള്‍ പ്രവര്‍ത്തിക്കുക. പ്രചണ്ഡിന്റെ നിര്‍മാണം പ്രതിരോധരംഗത്തെ നിര്‍ണായകമായ ചുവടുവെയ്പ്പാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. രാത്രിയും പകലും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള പ്രചണ്ഡ് വ്യോമസേനയ്ക്ക് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.

15.80 മീറ്റര്‍ നീളവും 4.70 മീറ്റര്‍ ഉയരവുമുള്ള കോപ്റ്ററുകള്‍ക്ക് മണിക്കൂറില്‍ പരമാവധി 268 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാം. 550 കിലോമീറ്ററാണ് പ്രവര്‍ത്തനദൂരപരിധി. 110 ഡിഗ്രി കറങ്ങി വെടിവെക്കാന്‍ കഴിയുന്ന 20 എംഎം ടററ്റ് തോക്കുകള്‍, നാഗ് ടാങ്ക് വേധ മിസൈല്‍, മിസ്ട്രാല്‍ വിമാനവേധ മിസൈലുകള്‍, യന്ത്രപീരങ്കി എന്നിവയാണ് കോപ്റ്ററിലുള്ള ആയുധങ്ങള്‍.

പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡാണ് കോപ്റ്ററുകള്‍ നിര്‍മിച്ചത്. ഈ കോപ്റ്ററുകളുടെ നിര്‍മാണത്തിനായി ഉപയോഗിച്ച സാമഗ്രികളില്‍ 45 ശതമാനവും തദ്ദേശീയമാണെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. 15 കോപറ്ററുകളാണ് സേന വാങ്ങുന്നത്. ഇവയ്ക്ക് 3,887 കോടി രൂപ ചെലവ് വരും. ഇതില്‍ പത്തെണ്ണം വ്യോമസേനയ്ക്കും അഞ്ചെണ്ണം കരസേനയ്ക്കുമാണ് നല്‍കുക.

ഉയര്‍ന്ന പര്‍വതമേഖലകളായ ലഡാക്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വിന്യസിക്കാന്‍ ശേഷിയുള്ളതാണ് പ്രചണ്ഡ്. തിരച്ചില്‍, രക്ഷാദൗത്യങ്ങള്‍, അതിര്‍ത്തികടന്നുള്ള ആക്രമണങ്ങള്‍ എന്നിവയ്ക്ക് 'പ്രചണ്ഡ്' വിന്യസിക്കാം.

Content Highlights: Made-in-India light combat helicopters 'Prachand' inducted into IAF


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented