ബംഗാൾ സർക്കാരിന്റെ സ്വീകരണ ചടങ്ങിൽ മമത ബാനർജിയും രാഷ്ട്രപതി ദ്രൗപതി മുർമുവും | Photo: ANI
കൊല്‍ക്കത്ത: ഒരു ദുരന്തത്തില്‍ നിന്ന് ഇന്ത്യന്‍ ഭരണഘടനയെ രക്ഷിക്കൂവെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനോട് അഭ്യര്‍ഥിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. പശ്ചിമ ബംഗാളില്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന ചടങ്ങിലായിരുന്നു മമതയുടെ അഭ്യര്‍ഥന. ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
'മാഡം പ്രസിഡന്റ്, ഈ രാജ്യത്തിന്റെ ഭരണഘടനയുടെ തലപ്പത്തുള്ള താങ്കള്‍ ഭരണഘടനയേയും പാവപ്പെട്ടവരുടെ ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കണം എന്നാണ് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്. ഒരു ദുരന്തത്തില്‍ നിന്ന് ഇവയെ സംരക്ഷിക്കൂവെന്നാണ് അഭ്യര്‍ഥന', മമത പറഞ്ഞു.
രാഷ്ട്രപതിയെ ഗോള്‍ഡന്‍ ലേഡി എന്ന് അഭിസംബോധന ചെയ്തായിരുന്നു മമതയുടെ പ്രസംഗം. സംസ്ഥാനം സന്ദര്‍ശിക്കാനെത്തിയ രാഷ്ട്രപതിക്ക് മുഖ്യമന്ത്രി ഹൃദയം നിറഞ്ഞ കടപ്പാട് അറിയിച്ചു. കാലങ്ങളായി വിവിധ വിഭാഗത്തില്‍പ്പെട്ടവര്‍ ഐക്യത്തോടെ കഴിയുന്നതിന്റെ പാരമ്പര്യം രാജ്യത്തിനുണ്ടെന്നും മമത പ്രസംഗത്തില്‍ പരാമര്‍ശിച്ചു. വലിയ നവീകരണപ്രസ്ഥാനങ്ങളുടെ ആരംഭം ബംഗാളില്‍ നിന്നായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഉത്ഭവവും സംസ്ഥാനത്തായിരുന്നുവെന്നും മമത പറഞ്ഞു.
Content Highlights: 'Madam President, Save Our Constitution From A Disaster': Mamata Urges Murmu
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..