Image Credit: twitter.com|hello_anshul
ന്യൂഡല്‍ഹി: സ്വാതന്ത്ര്യം ലഭിച്ചിട്ട് 73 വര്‍ഷങ്ങള്‍ പിന്നിട്ടു. പക്ഷേ, ഇപ്പോഴാണ് ജമ്മു കശ്മീരിലെ ഈ ഗ്രാമത്തിലേക്ക് വൈദ്യുതി എത്തുന്നത്. കുപ്‌വാര ജില്ലയിലെ മാച്ചില്‍ ആണ് ഈ ഗ്രാമം. ഇന്ത്യ-പാകിസ്താൻ നിയന്ത്രണരേഖയ്ക്ക് സമീപമാണ് ഈ ഗ്രാമം.
സ്വാതന്ത്ര്യ ദിനത്തില്‍ മറ്റൊരു അതിര്‍ത്തി ഗ്രാമമായ കേരനില്‍ വൈദ്യുതിയെത്തിയിരുന്നു. രണ്ടാം ഘട്ടത്തിലാണ് മാച്ചില്‍ ഗ്രാമവും വൈദ്യുതീകരിക്കുന്നത്. അടുത്ത വര്‍ഷത്തോടെ എല്ലാ അതിര്‍ത്തി പ്രദേശങ്ങളിലേക്കും വൈദ്യുതി എത്തിക്കുമെന്ന് വൈദ്യുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ വ്യക്തമാക്കി.
ഇതുവരെ മാച്ചില്‍ സെക്ടറിലെ ഗ്രാമങ്ങളിലേക്ക് ഡീസല്‍ ജനറേറ്റര്‍ ഉപയോഗിച്ചാണ് വൈദ്യുതി എത്തിച്ചിരുന്നത്. ദിവസത്തില്‍ മൂന്ന് മണിക്കൂര്‍ മാത്രമെ ഇത്തരത്തില്‍ വൈദ്യുതി ലഭിക്കുമായിരുന്നുള്ളു. ജനറേറ്ററിന് പകരം ഗ്രിഡുകള്‍ മുഖേന ഈ പ്രദേശങ്ങളിലേക്ക് വൈദ്യുതി എത്തുമ്പോള്‍ 24 മണിക്കൂറും വൈദ്യുതി ലഭിക്കും. മേഖലയിലെ ഒന്‍പത് പഞ്ചായത്തുകളിലായി 25000 പേരാണ് താമസിക്കുന്നത്.
Content Highlight: Machil gets electricity 74 years After Independence
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..