47 അംഗ സ്റ്റിയറിങ് കമ്മിറ്റി പ്രഖ്യാപിച്ച് ഖാര്‍ഗെ; കേരളത്തില്‍നിന്ന് മൂന്നുപേര്‍


അടുത്ത എഐസിസിസി സമ്മേളനത്തിലായിരിക്കും പുതിയ പ്രവര്‍ത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുക. കുമാരി

കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ഖാർഗെയുടെ സ്ഥാനാരോഹണ ചടങ്ങിൽ നിന്ന് |ഫോട്ടോ:PTI

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ മല്ലികാര്‍ജുന്‍ ഖാര്‍ഗെ 47 അംഗ സ്റ്റിയറിങ് കമ്മിറ്റി പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന പ്രവര്‍ത്തക സമിതിക്ക് പകരമായിട്ടായിരിക്കും പ്ലീനറി സമ്മേളനം വരെ സ്റ്റിയറിങ് കമ്മിറ്റിയുടെ പ്രവര്‍ത്തനം.

ഖാര്‍ഗെ പുതിയ അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ നിലവിലുണ്ടായിരുന്ന പ്രവര്‍ത്തക സമിതി പിരിച്ചുവിട്ടിരുന്നു. സ്ഥാനമൊഴിഞ്ഞ അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും അടക്കമുള്ളവര്‍ സ്റ്റിയറിങ് കമ്മിറ്റിയിലുണ്ട്.കേരളത്തില്‍ നിന്ന് മൂന്ന്‌പേരാണ് സമിതിയില്‍ ഇടംപിടിച്ചിട്ടുള്ളത്. മുതിര്‍ന്ന നേതാക്കളായ എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍ എന്നിവരാണ് 47 അംഗ സ്റ്റിയറിങ് കമ്മിറ്റികളില്‍ ഉളളത്. കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്ന അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കൂടാതെയാണ് 47 അംഗങ്ങള്‍.

അടുത്ത എഐസിസിസി സമ്മേളനത്തിലായിരിക്കും പുതിയ പ്രവര്‍ത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുക.


സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍

 1. സോണിയ ഗാന്ധി
 2. മന്‍മോഹന്‍ സിങ്
 3. രാഹുല്‍ ഗാന്ധി
 4. എ.കെ.ആന്റണി
 5. മനു അഭിഷേക് സിങ്‌വി
 6. അജയ് മാക്കന്‍
 7. അംബിക സോണി
 8. ആനന്ദ് ശര്‍മ
 9. അവിനാശ് പാണ്ഡെ
 10. ഗൈഖംഗം
 11. ഹരീഷ് റാവത്ത്
 12. ജയ്‌റാം രമേശ്
 13. ജിതേന്ദ്ര സിങ്
 14. ഷെല്‍ജ കുമാരി
 15. കെ.സി.വേണുഗോപാല്‍
 16. ലാല്‍തന്‍ഹാവ്ല
 17. മുകുള്‍ വാസ്‌നിക്
 18. ഉമ്മന്‍ ചാണ്ടി
 19. പ്രിയങ്ക ഗാന്ധി
 20. പി.ചിദംബരം
 21. രണ്‍ദീപ് സുര്‍ജെവാല
 22. രഘുബീര്‍ മീണ
 23. താരിഖ് അന്‍വര്‍
 24. എ.ചെല്ലകുമാര്‍
 25. അജോയ് കുമാര്‍
 26. അധിര്‍ രഞ്ജന്‍ ചൗധരി
 27. ഭക്ത ചരന്‍ ദാസ്
 28. ദേവേന്ദ്ര യാദവ്
 29. ദിഗ്‌വിജയ് സിങ്
 30. ദിനേശ് ഗുണ്ഡുറാവു
 31. ഹരീഷ് ചൗധരി
 32. എച്ച്.കെ.പാട്ടീല്‍
 33. ജയ് പ്രകാശ് അഗര്‍വാള്‍
 34. കെ.എച്ച്.മുനിയപ്പ
 35. ബി.മാണിക്കം ടാഗോര്‍
 36. മനീഷ് ചത്രത്ത്
 37. മീരാ കുമാര്‍
 38. പി.എല്‍.പുനിയ
 39. പവന്‍കുമാര്‍ ബന്‍സാല്‍
 40. പ്രമോദ് തിവാരി
 41. രജനി പാട്ടീല്‍
 42. രഘുശര്‍മ
 43. രാജീവ് ശുക്ല
 44. സല്‍മാന്‍ ഖുര്‍ഷിദ്
 45. ശക്തിസിങ് ഗോഹില്‍
 46. ടി.സുബ്ബരാമി റെഡ്ഡി
 47. താരിഖ് ഹാമിദ് കറ

Content Highlights: M Kharge Forms Steering Committee, Gandhis, Manmohan Singh Among 47 Names


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented