അഹമ്മദാബാദിലും ലുലു മാള്‍: ഗുജറാത്തില്‍ 3,000 കോടിയുടെ നിക്ഷേപവുമായി യൂസഫലി


എം.എ. യൂസഫലി | Photo: Mathrubhumi

അബുദാബി/അഹമ്മദാബാദ്: ഉത്തര്‍പ്രദേശിനു ശേഷം ഗുജറാത്തിലും ലുലു മാളുമായി ലുലു ഗ്രൂപ്പ്. വാണിജ്യ നഗരമായ അഹമ്മദാബാദിലാണ് 3,000 കോടി രൂപ നിക്ഷേപത്തില്‍ ലുലു മാള്‍ ഉയരുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത ജനുവരിയില്‍ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ കഴിഞ്ഞ വര്‍ഷം യു.എ.ഇ. സന്ദര്‍ശിച്ചപ്പോള്‍ ഇത് സംബന്ധിച്ച ചര്‍ച്ചകളും മറ്റും നടന്നിരുന്നു. ഗുജറാത്തില്‍ മുതല്‍മുടക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിലും സംസ്ഥാന സര്‍ക്കാരും ലുലു ഗ്രൂപ്പ് ഒപ്പ് വെച്ചിരുന്നു. ഇതിന്റെ പരിസമാപ്തിയാണ് മാള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ലുലു തുടക്കം കുറിക്കുന്നത്.



30 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് ലുലു ഉദ്ദേശിക്കുന്നത്. മാള്‍ പ്രവര്‍ത്തിക്കുന്നതോടെ 6,000 ആളുകള്‍ക്ക് നേരിട്ടും 15,000 അധികം ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നും ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എ.വി. ആനന്ദ് റാം പറഞ്ഞു.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള ഫണ്‍ടുറ, 15 സ്‌ക്രീന്‍ സിനിമ, മുന്നൂറിലധികം ദേശീയവും അന്തര്‍ദേശീയവുമായ ബ്രാന്‍ഡുകള്‍, വിശാലമായ ഫുഡ് കോര്‍ട്ട്, മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് എന്നിവ ഉള്‍ക്കൊള്ളുന്നതായിരിക്കും അഹമ്മദാബാദ് ലുലു മാള്‍. ഇത് കൂടാതെ പ്രാദേശിക കാര്‍ഷികോത്പന്നങ്ങള്‍ക്കും മാളില്‍ വിപണന സൗകര്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

എഴുപതുകളുടെ തുടക്കത്തില്‍ തന്റെ കച്ചവട ജീവിതം ആരംഭിച്ച ഗുജറാത്തിനോട് എന്നും ഒരു വൈകാരിക ബന്ധമാണ് തനിക്കുള്ളതെന്ന് യൂസഫലി പറഞ്ഞു. തന്റെ പിതാവും മറ്റ് കുടുംബാംഗങ്ങളും വര്‍ഷങ്ങളായി അവിടെയായിരുന്നു കച്ചവടം നടത്തിയതെന്നും യൂസഫലി പറഞ്ഞു.

Content Highlights: lulu group to invest in gujrat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented