സര്‍ക്കാരുമായി തര്‍ക്കം, ലുഫ്താന്‍സ ജര്‍മ്മനിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തി


ജർമൻ എയർലൈൻ ലുഫ്താൻസ| Photo: Michael Sohn|AP

ന്യൂഡല്‍ഹി: ജര്‍മ്മനിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവച്ചതായി ലുഫ്താന്‍സ. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 20 വരെയുളള സര്‍വീസുകളാണ് റദ്ദാക്കിയത്. വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരുമായുള്ള തര്‍ക്കത്തേ തുടര്‍ന്നാണ് കമ്പനിയുടെ തീരുമാനം.

ഒക്ടോബറില്‍ സര്‍വീസ് നടത്താനുള്ള തങ്ങളുടെ അപേക്ഷ സര്‍ക്കാര്‍ നിരസിച്ചതിനാല്‍ സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 20 വരെ ഇന്ത്യയിലേക്കുള്ള തങ്ങളുടെ എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയതായി കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള എയര്‍ ബബിള്‍ ധാരണ പ്രകാരം ആഴ്ചയില്‍ 20 സര്‍വീസുകള്‍ക്കാണ് ലുഫ്താന്‍സയ്ക്ക് അനുമതിയുള്ളത്. എന്നാല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ആഴ്ചയില്‍ മൂന്നോ നാലോ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.

ഇത് ഫലത്തില്‍ ലുഫ്താന്‍സയ്ക്ക് അനുകൂലമാകുകയും ഇന്ത്യന്‍ വിമാനകമ്പനികള്‍ക്ക് ഗുണകരമല്ലാതാകുകയും ചെയ്യുന്നതായി ഡിജിസിഎ അറിയിച്ചു.

ഇതേ തുടര്‍ന്ന് ലുഫ്താന്‍സയ്ക്ക് ആഴ്ചയില്‍ പരമാവധി ഏഴ് സര്‍വീസിന് മാത്രമായി അനുമതി ചുരുക്കി. ഇതാണ് ലുഫ്താന്‍സയെ ചൊടിപ്പിച്ചതും പെട്ടെന്നുള്ള റദ്ദാക്കല്‍ തീരുമാനത്തിനും പിന്നില്‍.

പ്രശ്‌നപരിഹാരത്തിന് സമവായം തേടാനുള്ള ചര്‍ച്ചകള്‍ ഇരുഭാഗത്തുനിന്നും തുടരുന്നുവെന്നാണ് വിവരം.

Content Highlights: Lufthansa Cancels India-Germany Flights Till October 20 After Row With Centre

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented