ജീവനക്കാരെ നിയമിക്കുന്നത് കഴിവിന്റെ അടിസ്ഥാനത്തില്‍; മതപരമായ പരിഗണനകളില്ലെന്ന് ലഖ്‌നൗ ലുലു മാള്‍


പ്രതീകാത്മക ചിത്രം | Photo: twitter.com/theupindex

ലഖ്‌നൗ: ജീവനക്കാരെ നിയമിക്കുന്നതില്‍ വിവേചനം കാണിക്കാറില്ലെന്ന് ലഖ്‌നൗവിലെ ലുലു മാള്‍ അധികൃതർ. ഇവിടെ ജീവനക്കാരെ നിയമിക്കുന്നതില്‍ മതപരമായ വിവേചനമുണ്ടെന്ന ആരോപണമുയര്‍ന്നതോടെയാണ് വിശദീകരണവുമായി ലുലു അധികൃതര്‍ രംഗത്തുവന്നത്. തങ്ങളുടെ ജീവനക്കാരില്‍ 80 ശതമാനവും ഹിന്ദുക്കളാണെന്നും മുസ്ലീം, ക്രിസ്ത്യന്‍ തുടങ്ങി മറ്റു സമുദായത്തില്‍പ്പെട്ടവർ 20 ശതമാനമാണെന്നും വിശദീകരണത്തില്‍ പറയുന്നു.

മുസ്ലീം ജീവനക്കാര്‍ക്ക് യാതൊരുവിധ പ്രത്യേകതകളുമില്ലെന്നും പ്രൊഫഷണല്‍ രീതിയിലാണ് ലുലുമാള്‍ പ്രവര്‍ത്തിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. അഭിമുഖം നടത്തി, ഓരോരുത്തരുടേയും കഴിവിന് അനുസരിച്ച് മാത്രമാണ് നിയമനം നല്‍കുന്നത്. യാതൊരുവിധ വിവേചനവും ഇക്കാര്യത്തില്‍ കാണിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ലഖ്‌നൗവില്‍ ഈ അടുത്ത് പ്രവര്‍ത്തനമാരംഭിച്ച മാളില്‍ മുസ്ലീം വിശ്വാസികള്‍ നമസ്‌കാര ചടങ്ങുകള്‍ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെ മാളിനുള്ളില്‍ ഹനുമാന്‍ ചാലിസ ചൊല്ലിയതിന് രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. രണ്ട് സംഭവങ്ങള്‍ക്കും പിന്നാലെ മാളില്‍ എല്ലാവിധ പ്രാര്‍ഥനാ ചടങ്ങുകളും വിലക്കി അധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ചു. എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നുവെന്നും എന്നാല്‍ മാളിനകത്ത് മതാചാരങ്ങള്‍ അനുവദിക്കില്ലെന്നുമാണ് അധികൃതര്‍ അറിയിച്ചത്.

ഈ സംഭവങ്ങള്‍ക്ക് പിന്നാലെ ലുലു മാളിനെതിരെ ഹിന്ദുമഹാസഭ രംഗത്തുവന്നിരുന്നു. മാളിന് മുന്നില്‍ ശനിയാഴ്ച നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് വന്‍ സുരക്ഷാ സന്നാഹമാണ് പോലീസ് ഒരുക്കിയത്. മുദ്രാവാക്യങ്ങളുമായി എത്തിയ പ്രവര്‍ത്തകരെ തടയാന്‍ ബാരിക്കേഡുകളും സ്ഥാപിച്ചിരുന്നു. മാളിലെ ഷോപ്പിങ് ഏരിയയില്‍ ചിലര്‍ നമസ്‌കാര ചടങ്ങുകള്‍ നടത്തിയതിന്റെ വീഡിയോ പ്രചരിച്ചതോടെ ചിലര്‍ മാളിലെ കവാടത്തില്‍ സൂര്യകാണ്ഡം ചൊല്ലാന്‍ ശ്രമിക്കുകയും മൂന്ന് പേര്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു.

Content Highlights: lulu mall, lucknow

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented