ന്യൂഡൽഹി: ലോക്ഡൗണ്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കാന്‍ തുനിഞ്ഞ മൂന്നാംഘട്ട അണ്‍ലോക്കിലെ രണ്ട് തീരുമാനങ്ങള്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ തടഞ്ഞു. മൂന്നാംഘട്ട അമ്ലോക്ക് പ്രക്രിയയുടെ ഭാഗമായി ഡല്‍ഹിയിലെ ഹോട്ടലുകളും ചന്തകളും തുറക്കാനുള്ള തീരുമാനമാണ് ലഫ് ഗവര്‍ണ്ണര്‍ അനില്‍ ബൈയ്ജാല് തടഞ്ഞത്.
ശനിയാഴ്ച മുതല്‍ ഹോട്ടലുകള്‍ തുറക്കാനും ആഴ്ചച്ചന്തകള്‍ ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ തുറക്കാനുമുള്ള തീരുമാനങ്ങളാണ് കെജ്രിവാൾ സര്‍ക്കാര്‍ ക്കൈക്കൊണ്ടത്. എന്നാല്‍ ഈ തീരുമാനങ്ങള്‍ നടപ്പാക്കാനാവില്ലെന്നാണ് ഗവര്‍ണര്‍ അറിയിച്ചത്.
വെള്ളിയാഴ്ച മാത്രം 1,195 കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ പുതുതായി സ്ഥിരീകരിച്ചത്. ഇതുവരെ 1.35 ലക്ഷം പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 3,963 പേരും ഡല്‍ഹിയില്‍ മരണിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകളുള്ള മൂന്നാമത്തെ സംസ്ഥാനമായിരുന്നിട്ടു കൂടി സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലേക്ക് പോകുന്നത് പരിഗണിച്ചാണ് അണ്‍ലോക്ക് പ്രക്രിയ വേഗത്തിലാക്കാനുള്ള തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
കഴിഞ്ഞ ആറ് വര്‍ഷമായി ഗവര്‍ണറും കെജ്രിവാൾ സര്‍ക്കാറും തമ്മില്‍ പല വിഷയങ്ങളില്‍ അഭിപ്രായ അനൈക്യം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ ഡല്‍ഹി സര്‍ക്കാറിന്റെ പല തീരുമാനങ്ങളെയും ഗവര്‍ണര്‍ വീറ്റോ ചെയ്തിരുന്നു.
content highlights: Lt Governor Blocks Two Unlock3 Moves By Delhi Government
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..