ലഫ്റ്റനന്റ്‌ ജനറല്‍ അനില്‍ ചൗഹാന്‍ സംയുക്തസേനാ മേധാവി; ബിപിന്‍ റാവത്തിന് പിന്‍ഗാമി 9 മാസത്തിന് ശേഷം


അനിൽ ചൗഹാൻ

ന്യൂഡല്‍ഹി: ലഫ്റ്റനന്റ്‌ ജനറല്‍ (റിട്ട) അനില്‍ ചൗഹാന്‍ ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവി (സി.ഡി.എസ്.)യാകും. രാജ്യത്തെ ആദ്യ സി.ഡി.എസ്. ബിപിന്‍ റാവത്ത് ഹെലികോപ്ടര്‍
അപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്ക് ഒമ്പത് മാസത്തിന് ശേഷമാണ് നിയമനം.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തമിഴ്‌നാട്ടില്‍ വെച്ച് നടന്ന ഹെലികോപ്ടര്‍ അപകടത്തില്‍ ബിപിന്‍ റാവത്തും ഭാര്യയുമടക്കം 13 പേരാണ് മരിച്ചത്.



കര-വ്യോമ-നാവിക സേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് 2020-ജനുവരിയിലാണ് ബിപിന്‍ റാവത്തിനെ രാജ്യത്തിന്റെ ആദ്യ സംയുക്ത സേനാമേധാവിയായി നിയമിച്ചത്.

സര്‍ക്കാരിന്റെ സൈനികകാര്യ വകുപ്പ് സെക്രട്ടറിയായും അനില്‍ ചൗഹാന്‍ പ്രവര്‍ത്തിക്കും. ഇന്ത്യയുടെ രണ്ടാമത്തെ സിഡിഎസ് ആയി എത്തുന്ന അനില്‍ ചൗഹാന്‍ 2021 മെയിലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.

1961-ല്‍ ജനിച്ച അദ്ദേഹം നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും ദെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലും പഠനം നടത്തിയിട്ടുണ്ട്. 1981-ല്‍ ഗൂര്‍ഖ റൈഫിള്‍സിലൂടെയാണ് സൈന്യത്തിന്റെ ഭാഗമായത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലും സൈനിക ഓപ്പറേഷന്‍ രംഗത്തും കലാപവിരുദ്ധ പ്രവര്‍ത്തനങ്ങളിലും പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുണ്ട്.

പരം വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, സേന മെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നിവ നേടിയിട്ടുണ്ട് രാജ്യത്തിന്റെ പുതിയ സിഡിഎസ്.

Content Highlights: Lt General Anil Chauhan (Retd) Appointed Chief of Defence Staff 9 Months After Bipin Rawat’s Death


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented