ലെഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡേ| Photo: PTI
ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡേ രാജ്യത്തിന്റെ അടുത്ത കരസേനാ മേധാവിയാകും. നിലവില്‍ കരസേനാ ഉപമേധാവിയാണ്. കരസേനയുടെ നിലവിലെ മേധാവി എം.എന്‍. നരവണെയുടെ കാലാവധി ഏപ്രില്‍ 30-ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണിത്.
കരസേനയുടെ പരമോന്നതപദവിയില്‍ എത്തുന്ന ആദ്യ എന്‍ജിനീയര്‍ എന്ന പ്രത്യേകതയും ഇതോടെ പാണ്ഡേയ്ക്ക് സ്വന്തമാകും. മേയ് ഒന്നിനാണ് അദ്ദേഹം ചുമതലയേല്‍ക്കുക. സി.പി. മൊഹന്തി വിരമിച്ചതിന് പിന്നാലെ ഫെബ്രുവരി ഒന്നിനാണ് പാണ്ഡേ, കരസേനാ ഉപമേധാവിയായി ചുമതല ഏറ്റെടുത്തത്. അതിനു മുന്‍പ് കൊല്‍ക്കത്തയിലെ ഈസ്റ്റേണ്‍ കമാന്‍ഡ് തലവനായിരുന്നു.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ പാണ്ഡേ, 1982-ല്‍ എന്‍ജിനീയേഴ്സ് കോറില്‍ സേവനം ആരംഭിച്ചു. നിയന്ത്രണരേഖയ്ക്കു സമീപം പല്ലന്‍വാല സെക്ടറില്‍ നടന്ന ഓപ്പറേഷന് പരാക്രമില്‍ ഒരു എന്‍ജിനീയര്‍ റെജിമെന്റിനെ നയിച്ചത് ഇദ്ദേഹമായിരുന്നു.
ദീര്‍ഘകാല സൈനികജീവിതത്തിനിടെ നിരവധി നിര്‍ണായക ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
Content Highlights: Lt Gen Manoj Pande appointed as next Army Chief
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..