പ്രതീകാത്മക ചിത്രം
ചെന്നൈ: പ്രണയദിനത്തില്‍ കാമുകിക്ക് സമ്മാനം നല്‍കാനുള്ള പണം കണ്ടെത്താന്‍ ആടിനെ മോഷ്ടിച്ച യുവാവും സുഹൃത്തും പിടിയില്‍. വിഴുപുരം ജില്ലയിലെ മലയരശന്‍കുപ്പത്തിലാണ് സംഭവം.
കോളേജ് വിദ്യാര്‍ഥിയായ അരവിന്ദ്കുമാറാണ് (20) സുഹൃത്ത് മോഹനുമായി (20) ചേര്‍ന്ന് ഗ്രാമത്തിലെ കര്‍ഷകയുടെ വീട്ടില്‍നിന്ന് ആടിനെ മോഷ്ടിച്ചത്. തുടര്‍ന്ന്, ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കര്‍ഷക ബഹളമുണ്ടാക്കിയതോടെ നാട്ടുകാര്‍ യുവാക്കളെ പിന്തുടര്‍ന്ന് പിടികൂടി.
പോലീസ് ചോദ്യംചെയ്തപ്പോള്‍ കാമുകിക്ക് പ്രണയദിനസമ്മാനം വാങ്ങാന്‍ പണത്തിനായിട്ടാണ് ആടിനെ മോഷ്ടിച്ചതെന്ന് അരവിന്ദ് മൊഴിനല്‍കി. ആടിനെ ചന്തയില്‍ കൊണ്ടുപോയി വിറ്റ് പണം കണ്ടെത്താനായിരുന്നു പദ്ധതി. ഇതിനായി മോഹന്റെ സഹായം തേടുകയായിരുന്നു.
Content Highlights: Lover who stole a goat to give his girlfriend a Valentine’s Day gift Arrested
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..