Supreme Court
ന്യൂഡല്‍ഹി: ഇതര സംസ്ഥാന ലോട്ടറികള്‍ക്ക് എതിരെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്താന്‍ കഴിയുന്ന ലോട്ടറി നിയമത്തിലെ വകുപ്പ് ചോദ്യംചെയ്ത് മേഘാലയയും സിക്കിമും നല്‍കിയ സ്വകാര്യ അന്യായം നിയമപരമായി നിലനില്‍ക്കുമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും സഞ്ജയ് കുമാറും അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കേന്ദ്ര സര്‍ക്കാരിന്റെയും കേരളം ഉള്‍പ്പടെയുള്ള ചില സംസ്ഥാന സര്‍ക്കാരുകളുടെയും എതിര്‍പ്പ് അവഗണിച്ചാണ് സ്വകാര്യ അന്യായം നിയമപരമായി നിലനില്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.
കേന്ദ്രം പാസ്സാക്കിയ 1998-ലെ ലോട്ടറി നിയന്ത്രണ നിയമത്തിലെ അഞ്ചാം വകുപ്പ് ചോദ്യംചെയ്താണ് മേഘാലയ, സിക്കിം സര്‍ക്കാരുകള്‍ സുപ്രീം കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നത്. ഈ വകുപ്പ് പ്രകാരമാണ് ഇതര സംസ്ഥാന ലോട്ടറികള്‍ക്ക് എതിരെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്താന്‍ കഴിയുന്നത്.
എന്നാല്‍, നിയമം ചോദ്യംചെയ്ത് നല്‍കുന്ന സ്വകാര്യ അന്യായം നിയമപരമായി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ വ്യത്യസ്ത വിധികളുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഭരണഘടന ബെഞ്ചിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അറ്റോര്‍ണി ജനറല്‍ വാദിച്ചിരുന്നു. കേരളത്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പല്ലവ് സിസോദിയ, സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ. ശശി എന്നിവരാണ് ഹാജരായത്.
തങ്ങളുടെ സര്‍ക്കാരുകള്‍ നടത്തുന്ന ലോട്ടറികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ വില്‍ക്കുന്നത് തടയരുതെന്ന് ആവശ്യപ്പെട്ടാണ് മേഘാലയ, സിക്കിം സര്‍ക്കാരുകള്‍ സുപ്രീം കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. സ്വകാര്യ അന്യായം നിയമപരമായി നിലനില്‍കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ ഇനി ഇതില്‍ വിശദമായ വാദംകേള്‍ക്കല്‍ നടക്കും.
Content Highlights: Lottery law: Meghalaya, Sikkim's private plea will remain legal - Supreme Court


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..