ന്യൂഡല്‍ഹി: മ്യാന്‍മറിലെ റോഹിങ്ഗ്യന്‍ മുസ്ലീങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ബുദ്ധ ഭഗവാന്‍ ഉണ്ടായിരുന്നുവെങ്കില്‍ റോഹിങ്ഗ്യകളെ തീര്‍ച്ചയായും സഹായിക്കുമായിരുന്നുവെന്നാണ് ദലൈലാമ പറഞ്ഞത്.
നിങ്ങള്‍ കാണുന്നില്ലെ റോഹിങ്ഗ്യകളെ അവര്‍ എങ്ങനെയൊക്കെയാണ് ഉപദ്രവിക്കുന്നതെന്ന്. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ തീര്‍ച്ചയായും ബുദ്ധന്‍ റോഹിങ്ഗ്യകളെ സഹായിക്കുമായിരുന്നുവെന്ന് അവര്‍ ഓര്‍ക്കണമെന്നും ദലൈലാമ പറഞ്ഞു. റോഹിങ്ഗ്യകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ തനിക്ക് അതീവ ദുഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മ്യാന്മറിലെ റാഖിനില്‍ സൈന്യവുമായി റോഹിങ്ഗ്യന്‍ സായുധ വിഭാഗമായ ആര്‍സയും തമ്മില്‍ ആഗസ്റ്റ് 25 ന് ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ് റോഹിങ്ഗ്യകളുടെ കൂട്ടപ്പലായനം ഉണ്ടായത്. സൈനിക പോസ്റ്റിന് നേരെ ആര്‍സ നടത്തിയ ആക്രമണത്തിന് റോഹിങ്ഗ്യന്‍ ഗ്രാമങ്ങള്‍ ചുട്ടെരിച്ചാണ് സൈന്യം പ്രതികാര നടപടി തുടങ്ങിയത്.
400 പേരാണ് സൈനിക നടപടിയില്‍ കൊല്ലപ്പെട്ടത്. ഇവരെല്ലാവരും തീവ്രവാദികളാണെന്നാണ് മ്യാന്‍മര്‍ സര്‍ക്കാരിന്റെ നിലപാട്. സൈനിക നടപടിയെതുടര്‍ന്ന് മൂന്നുലക്ഷത്തോളം റോഹിങ്ഗ്യകളാണ് മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്തതെന്നാണ് കണക്കുകള്‍. വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദം മ്യാന്‍മര്‍ സര്‍ക്കാര്‍ മുഖവിലക്കെടുത്തിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..