പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബർമൻ | Photo: PTI
അഗര്‍ത്തല: ത്രിപുരയില്‍ ഓപ്പറേഷന്‍ താമരയെന്ന ആരോപണവുമായി തിപ്ര മോത്ത പാര്‍ട്ടി തലവന്‍ പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബര്‍മന്‍. ബി.ജെ.പി. സഖ്യകക്ഷിയായ ഐ.പി.എഫ്.ടിയുമായി ചര്‍ച്ചകള്‍ നടത്തിയതിന് പിന്നാലെ പാര്‍ട്ടിയുടെ നേതാക്കള്‍ തന്റെ ഫോണ്‍ കോള്‍ സ്വീകരിക്കുന്നില്ലെന്നാണ് പ്രദ്യോതിന്റെ ആരോപണം. ശനിയാഴ്ച രാവിലെ 11 മണി മുതല്‍ താന്‍ ഐ.പി.എഫ്.ടി. നേതാക്കളുടെ മറുപടിക്കായി കാത്തിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 21-ന് ഐ.പി.എഫ്.ടിയുമായി തിപ്ര മോത്ത പാര്‍ട്ടി ചര്‍ച്ച നടത്തിയിരുന്നു. മന്ത്രിയും പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റുമായ പ്രേം കുമാര്‍ റീങ്ങായിരുന്നു ഐ.പി.എഫ്.ടിക്കായി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. ഗുവാഹത്തിയില്‍ വെച്ചായിരുന്നു ചര്‍ച്ച. ഐ.പി.എഫ്.ടി. തിപ്ര മോത്തയില്‍ ലയിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദ്യോത് കത്തയച്ചതിന് പിന്നാലെയാണ് ചര്‍ച്ച നടന്നത്.
അതേസമയം, ആരുമായും സഖ്യത്തിനില്ലെന്ന് കഴിഞ്ഞ ദിവസം പ്രദ്യോത് അറിയിച്ചിരുന്നു. ത്രിപുര വിഭജിച്ച് ഗ്രേറ്റര്‍ തിപ്രാലാന്‍ഡ് എന്ന ആവശ്യമുയര്‍ത്തുന്ന പാര്‍ട്ടികളാണ് ഐ.പി.എഫ്.ടിയും പ്രദ്യോതിന്റെ തിപ്ര മോത്തയും. തിപ്ര മോത്തയുമായി ബി.ജെ.പിയും ഇടത്- കോണ്‍ഗ്രസ് മുന്നണിയും സഖ്യത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍, തങ്ങളുടെ ആവശ്യത്തില്‍ രേഖാമൂലം ഉറപ്പ് നല്‍കാന്‍ ആരും തയ്യാറാവാത്തതിനാലാണ് സഖ്യം വേണ്ടെന്ന് തീരുമാനിച്ചതെന്ന് പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബര്‍മന്‍ അറിയിച്ചിരുന്നു.
Content Highlights: Looks like Op Lotus is on TIPRA chiefs big claim over prospective ally
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..