സ്മൃതി ഇറാനി | Photo: PTI
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ 'കാണ്മാനില്ല' പോസ്റ്റര്‍ പരിഹാസത്തിന് മറുപടിയുമായി കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പു മന്ത്രി സ്മൃതി ഇറാനി. തങ്ങളുടെ മുന്‍ എം.പിയെയാണ് തിരയുന്നതെങ്കില്‍ അമേരിക്കയുമായി ബന്ധപ്പെടാന്‍ രാഹുല്‍ ഗാന്ധിയെ പരോക്ഷമായി സൂചിപ്പിച്ച് സ്മൃതി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.
ട്വിറ്ററിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേത്തി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയെ സ്മൃതി പരാജയപ്പെടുത്തിയിരുന്നു. നിലവില്‍ ആറുദിവസത്തെ യു.എസ്. സന്ദര്‍ശനത്തിലാണ് രാഹുല്‍.
പ്രിയ ദിവ്യ രാഷ്ട്രീയജീവി, ഞാന്‍ ഇപ്പോള്‍ അമേഠി ലോക്‌സഭാ മണ്ഡലത്തിലെ സലോന്‍ നിയമസഭാ മണ്ഡലത്തിലെ സിര്‍സിറ ഗ്രാമത്തില്‍നിന്ന് ധൂരന്‍പുറിലേക്ക് പുറപ്പെട്ടതേയുള്ളൂ. മുന്‍ എം.പിയെയാണ് തിരയുന്നതെങ്കില്‍ ദയവായി അമേരിക്കയുമായി ബന്ധപ്പെടൂ- എന്നായിരുന്നു സ്മൃതി ഇറാനിയുടെ ട്വീറ്റ്. വനിതാ-ശിശുക്ഷേമ വകുപ്പ്, ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി സുബിന്‍ ഇറാനിയെ കാണാനില്ലെന്ന കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ പേജിലെ പോസ്റ്റര്‍ റീ ട്വീറ്റ് ചെയ്തായിരുന്നു അവരുടെ പ്രതികരണം.
ഗുസ്തിതാരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട് സ്മൃതി ഇറാനി നിശ്ശബ്ദത പാലിക്കുന്നതിനെതിരേയാണ് കോണ്‍ഗ്രസ് പോസ്റ്റര്‍ പ്രതിഷേധവുമായി എത്തിയത്. മറ്റൊരു ട്വീറ്റില്‍ ബി.ജെ.പി. എം.പി. മീനാക്ഷി ലേഖിയെയും കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.
Content Highlights: looking for ex mp then contact america smriti irani reply to congress
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..