സമീപകാല സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ 'ലോണ്‍ വൂള്‍ഫ്'; പ്രതികള്‍ കൊച്ചിയില്‍ വന്നതെന്തിന്?, അന്വേഷണം


മാതൃഭൂമി ന്യൂസ്

വലിയ ബന്ധങ്ങളുണ്ടാക്കാതെ ഒറ്റപ്പെട്ട് നടക്കുന്ന ഇത്തരം ലോണ്‍ വൂള്‍ഫുകളെ വിദേശത്തുനിന്നാണ് നിയന്ത്രിക്കുന്നത്. പ്രത്യക്ഷത്തില്‍ ഇവര്‍ക്ക് ഏതെങ്കിലും ഭീകരപ്രസ്ഥാനങ്ങളോട് താത്പര്യമുള്ളതായി ആര്‍ക്കും തോന്നില്ല.

മംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷാരിഖ് | Screengrab: Mathrubhumi News

കൊച്ചി: കോയമ്പത്തൂര്‍, മംഗളൂരു സ്‌ഫോടനങ്ങള്‍ക്കു പിന്നാലെ ഭീകര സംഘടനകളുമായി ബന്ധമുള്ള, ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന യുവാക്കളെ നിരീക്ഷിച്ച് അന്വേഷണ ഏജന്‍സികള്‍. 'ലോണ്‍ വൂള്‍ഫുകള്‍' എന്നറിയപ്പെടുന്ന ഇത്തരത്തിലുള്ളവരാണ് രണ്ട് സ്‌ഫോടനങ്ങള്‍ക്കും പിന്നിലെന്നാണ് കണ്ടെത്തല്‍. രണ്ട്‌ സ്‌ഫോടനങ്ങള്‍ക്കുള്ള സമാനതകളും ഇരുകേസുകളിലേയും പ്രതികള്‍ കൊച്ചിയിലെത്തിയതും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്.) പ്രത്യേകം പരിശോധിക്കുന്നുണ്ട്.

വലിയ ബന്ധങ്ങളുണ്ടാക്കാതെ ഒറ്റപ്പെട്ട് നടക്കുന്ന ഇത്തരം ലോണ്‍ വൂള്‍ഫുകളെ വിദേശത്തുനിന്നാണ് നിയന്ത്രിക്കുന്നത്. പ്രത്യക്ഷത്തില്‍ ഇവര്‍ക്ക് ഏതെങ്കിലും ഭീകരപ്രസ്ഥാനങ്ങളോട് താത്പര്യമുള്ളതായി ആര്‍ക്കും തോന്നില്ല. ഇത്തരക്കാരാണ് പുതിയ ഭീഷണിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. കോയമ്പത്തൂര്‍ കേസിലെ പ്രതി ജമീഷ മുബീനും മംഗളൂരു കേസിലെ പ്രതി മുഹമ്മദ് ഷാരിഖിനും വിദേശത്തുനിന്ന് നിര്‍ദേശങ്ങള്‍ എത്തിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

ലോണ്‍ വൂള്‍ഫുകളെ കണ്ടെത്താന്‍ സംശയകരമായ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ അന്വേഷണ ഏജന്‍സികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. ഇതിനിടെ ജമീഷ മുബീനും മുഹമ്മദ് ഷാരിഖും കൊച്ചിയില്‍ എത്തിയത് എന്തിനാണെന്ന് സംസ്ഥാന എടിഎസും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇരുവരും കൊച്ചിയില്‍ വന്നുപോയത്. സ്‌ഫോടനത്തില്‍ ഉപയോഗിച്ച സാധനങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങി എന്നതിനപ്പുറത്ത് ഇവര്‍ക്ക് കേരളത്തില്‍ മറ്റു ബന്ധങ്ങള്‍ ഉണ്ടോയെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്.

ഇതിനിടെ, കോയമ്പത്തൂര്‍ കേസിന് പിന്നാലെ മംഗളൂരു സ്‌ഫോടനക്കേസും എന്‍ഐഎ ഏറ്റെടുത്തേക്കും. രണ്ട് കേസുകളിലേയും സമാനതകളും ബന്ധങ്ങളും മനസിലാക്കിയാണ് ഈ കേസും എന്‍ഐഎ ഏറ്റെടുക്കുന്നത്‌.

Content Highlights: lone wolf behind coimbatore and mangalore bomb blasts


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented