പാളത്തില്‍ യുവതി ആത്മഹത്യക്കൊരുങ്ങി; തീവണ്ടി വേഗംകുറച്ച് നിര്‍ത്തി രക്ഷപ്പെടുത്തി ലോക്കോപൈലറ്റ് 


പ്രതീകാത്മകചിത്രം | Photo: Mathrubhumi

ബെംഗളൂരു: റെയില്‍പ്പാളത്തില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ തീവണ്ടിയുടെ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് വേഗംകുറച്ച് രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം രാവിലെ ബൈയപ്പനഹള്ളി ലൂപ്പ് ലൈനിലാണ് സംഭവം.

ബെംഗളൂരുവില്‍നിന്ന് കോലാറിലേക്ക് പോവുകയായിരുന്ന തീവണ്ടിക്കുമുന്നിലാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയെ കണ്ട ലോക്കോ പൈലറ്റ് ഖാലിദ് അഹമ്മദ് ഉടന്‍ തന്നെ എമര്‍ജന്‍സി ബ്രേക്കുകള്‍ ഉപയോഗിച്ച് തീവണ്ടിനിര്‍ത്തി. തുടര്‍ന്ന് യുവതിയുടെ അടുത്തെത്തി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആത്മഹത്യചെയ്യുമെന്ന് പറഞ്ഞ് യുവതി വീണ്ടും റെയില്‍വേ ട്രാക്കിന്റെ മധ്യത്തിലൂടെ നടക്കാന്‍ തുടങ്ങി. ലോക്കോ പൈലറ്റ് ബൈയപ്പനഹള്ളി സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിച്ചു.



സ്റ്റേഷന്‍മാസ്റ്ററും ജീവനക്കാരും സ്ഥലത്തെത്തി യുവതിയെ റെയില്‍വേ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ യുവതിയെ കൗണ്‍സലിങ് നടത്തിയശേഷം കുടുംബത്തോടൊപ്പം വിട്ടു.

Content Highlights: locopilot saves woman who tried to commit suicide


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented