-
മുംബൈ: സംസ്ഥാനത്തെ കോവിഡ് 19 രോഗികൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ ജൂൺ 30-ന് ലോക്ഡൗൺ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. എന്നാൽ ലോക്ഡൗൺ ഇളവുകൾ വർധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഞായറാഴ്ച മുതൽ മുംബൈയിൽ ബാർബർ ഷോപ്പുകൾ തുറന്നുപ്രവർത്തിക്കുന്നതിന് അനുമതി നൽകിയിരുന്നു.
'ആദ്യം നാം വ്യക്തിപരമായി കണ്ടുമുട്ടുകയും വിശേഷങ്ങൾ ചോദിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാവരുടെയും സാഹചര്യം ഒരുപോലെയാണ്. നമുക്ക് ലോക്ഡൗൺ എന്ന വാക്കുമാറ്റിവെക്കാം. നമുക്ക് അൺലോക്കിങ്ങിനെ കുറിച്ച് സംസാരിക്കാം. വളരെ ശ്രദ്ധാപൂർവമാണ് ഓരോ ചുവടും മുന്നോട്ട് വെക്കുന്നത്. ഇന്നുമുതൽ ബാർബർ ഷോപ്പുകൾ തുറന്നു. കടകളും ഓഫീസുകളും ഇതിനകം തുറന്നുകഴിഞ്ഞു. എന്നാൽ വൈറസിനെ നാം അതിജീവിച്ചിട്ടില്ല. ജൂൺ 30 ന് ശേഷം എല്ലാം പഴയ നിലയിലാകുമെന്ന് കരുതരുത്. ഞാൻ നിങ്ങളോട് വീട്ടിലിരിക്കാനാണ് ആവശ്യപ്പെട്ടത്. ഇന്നും ഞാൻ പറയുന്നു അനാവശ്യമായി പുറത്തുപോകരുത്.' താക്കറെ പറഞ്ഞു.
മഹാരാഷ്ട്രയിലെ അകോല ജയിലിലെ 50 തടവുകാർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 1,59,133 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്നലെ റിപ്പോർട്ട് ചെയ്ത 5318 പുതിയ കേസുകളിൽ1,460 ഉം മുംബൈയിൽ നിന്നാണ്. 73,747 പേർക്കാണ് മുംബൈയിൽ രോഗം സ്ഥിരീകരിച്ചത്. 4282 പേർ മരിച്ചു.
Content Highlights:Lockdown will not be lifted after June 30 says Uddhav Thackeray
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..