
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് തിരക്കൊഴിഞ്ഞ ന്യൂഡൽഹിയിലെ കരോൾ ബാഗ് മാർക്കറ്റിൽ നിന്ന്. ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ.
ലോക്കഡൗണില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും. ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ ദീര്‍ഘിപ്പിക്കുന്നതായി അറിയിച്ചുകൊണ്ട് ഏപ്രില്‍ 14-ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ പ്രഖ്യാപിച്ച ഇളവുകളാണ് ഇവ. ഉപാധികളോടെയുള്ള ഇളവുകളാണ് ഇവയെന്ന പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. വൈറസ് വ്യാപനം തടയാന്‍ പൗരന്മാര് ജാഗ്രതപുലര്‍ത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
സ്വകാര്യ വാഹനങ്ങള്‍
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിന് ശേഷം ആഭ്യന്തj മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം അത്യാവശ്യഘട്ടങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കാന്‍ ഇളവ് നല്‍കിയിട്ടുണ്ട്. പിന്‍സീറ്റില്‍ ഒരു യാത്രക്കാരനും ഡ്രൈവറുമുള്‍പ്പടെ കാറില്‍ രണ്ടുപേര്‍ക്ക് മാത്രമായിരിക്കും യാത്രാനുമതി. എന്നാല്‍ ഇരുചക്രവാഹനത്തില്‍ ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
കാബ് സേവനങ്ങള്‍
ടാക്സി, ഓട്ടോറിക്ഷ, തുടങ്ങിയ സേവനങ്ങള്‍ മെയ് മൂന്നുവരെ അടച്ചിടും. അതേസമയം ബൈക്ക്, സ്കൂട്ടര്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ക്കായി മെക്കാനിക്കിന്റെ സേവനം നേടാം.
ഓഫീസുകള്‍
ഓഫീസുകള്‍ക്കായുള്ള ഷിഫ്റ്റുകളും ഉച്ചഭക്ഷണ ഇടവേളകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജോലി ചെയ്യുന്ന സമയത്ത് പത്ത് അടി ദൂരത്തില്‍ അകലം പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. മാസ്കുകള്‍ നിര്‍ബന്ധമായും ധരിക്കണം. വീട്ടില്‍ നിര്‍മിച്ച മാസ്കുകള്‍ ധരിക്കുന്നത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഐടി കമ്പനികള്‍ക്ക് അമ്പതുശതമാനം ജീവനക്കാരെ അനുവദിച്ചപ്പോള്‍ മറ്റുമേഖലകളില്‍ 33 ശതമാനം ജീവനക്കാരെ വിളിക്കാനാണ് നിര്‍ദേശം. ഓഫീസ് ലിഫ്റ്റുകളില്‍ നാലുപേരില്‍ കൂടുതല്‍ ഒരു സമയം കയറാന്‍ അനുവാദമില്ല. സുരക്ഷിത അകലം നിലനിര്്ത്തുന്നതിനായി ജീവനക്കാരെ കൊണ്ടുവരുന്നതിനും തിരികെ കൊണ്ടാക്കുന്നതിനും വലിയ വാഹനങ്ങള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം.
വര്‍ക്ക് ഫ്രം ഹോം
65 വയസ്സില്‍ കൂടുതലുള്ളവര്‍, അഞ്ചുവയസ്സോ അതില്‍ കുറവോ പ്രായമുള്ള കുട്ടികളുള്ളവര്‍ എന്നിവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കണം. തെര്മാക് പരിശോധനയും സാനിറ്റൈസറും സ്ഥാപിക്കാനും കമ്പനികള്‍ക്ക് നിര്‍ദേശമുണ്ട്.
ഇ കൊമേഴ്സ്
ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട് തുടങ്ങിയവയെ ആളുകളുടെ വീടുകളില്‍ സാധനമെത്തിക്കാന്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഞായറാഴ്ച ആഭ്യന്തj മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ അവശ്യവസ്തുക്കള്‍ വിതരണം ചെയ്യാന്‍ മാത്രമേ ഇവര്‍ക്ക് അനുമതിയുള്ളൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പലചരക്ക് കടക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും സാമൂഹിക അകലം ഉറപ്പുവരുത്തിയായിരിക്കണം പ്രവര്‍ത്തനം.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
തിങ്കളാഴ്ച മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരാന്‍ അനുവാദമില്ല.
കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍
ഭക്ഷ്യോത്പന്നങ്ങളുടെ നിര്‍മാണത്തിനും പാക്കിങ്ങിനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ സാമൂഹിക അകലം പാലിക്കാന്‍ തയ്യാറാകണം.
സേവനങ്ങള്‍
ഇലക്ട്രീഷ്യന്, പ്ലംബര്‍, മോട്ടോര്‍ മെക്കാനിക്സ്, മരപ്പണിക്കാര്‍, കൂറിയര്‍ സര്‍വീസ്, എന്നിവയെ ലോക്ക് ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്ക് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാം. കേബിള്‍, ഡിടിഎച്ച് തൊഴിലാളികള്‍ക്ക് അറ്റകുറ്റപ്പണികളും വിപുലീകരണ വിതരണങ്ങളും നടത്താന്‍ അനുമതിയുണ്ട്.
ചരക്ക് ഗതാഗതം
തിങ്കളാഴ്ച മുതല്‍ എല്ലാ ചരക്ക് ഗതാഗതവും അനുവദിക്കും. അവശ്യവസ്തുക്കളുടെ വിതരണം ഉറപ്പാക്കുന്നതിന് വേണ്ടി ചരക്കുതീവണ്ടികള്‍ പ്രവര്‍ത്തിക്കുമെന്ന് റെയില്‍വേ അറിയിച്ചിരുന്നു. അത്തരം ചരക്കുതീവണ്ടികളും കാര്‍ഗോ വിമാന സര്‍വീസുകളും രണ്ടുഡ്രൈവര്‍മാര്‍, ഒരു സഹായി എന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
അവശ്യ സേവനങ്ങള്‍
ബാങ്ക്, എടിഎം, പോസ്റ്റ് ഓഫീസ്, പെട്രോള്‍, സിഎന്‍ജി പമ്പുകള്‍, ആശുപത്രികള്‍, നഴ്സിങ് ഹോം, ലാബോറട്ടറീസ്., മെഡിക്കല്‍ ഉപകരണ കേന്ദ്രങ്ങള്‍ എന്നിവ തുടര്‍ന്നും പ്രവര്‍ത്തിക്കും. ആംബുലന്‍സ്, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ക്ക് ഒരു സംസ്ഥാനത്തുനിന്ന് മറ്റൊന്നിലേക്ക് കടക്കാന്‍ അനുവാദമുണ്ട്.
Content Highlights: Lockdown relaxations, these essential services will allow from tomorrow
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..