
Reuters
ന്യൂഡല്‍ഹി: കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ മേയ് പകുതിവരെയെങ്കിലും നീട്ടേണ്ടിവരുമെന്ന് വിലയിരുത്തല്‍. ഡല്‍ഹി സര്‍ക്കാരിന്റെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സമിതിയുടെ തലവനാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.
ഇന്ത്യയില്‍ ഇപ്പോഴും കൊറോണ വൈറസ് ബാധയുടെ നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നിയന്ത്രണങ്ങളില്‍ ഇളവു നല്‍കുന്നത് രോഗബാധിതരുടെ എണ്ണം പെരുകുന്നതിന് ഇടയാക്കും. പ്രത്യേകിച്ച് ഡല്‍ഹിയില്‍ നിരവധി വൈറസ് ബാധിത മേഖലകളുണ്ട്. അതുകൊണ്ടുതന്നെ ലോക്ക്ഡൗണ്‍ നീട്ടുന്നതാണ് നല്ലത്, ഡല്‍ഹി സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ സമിതിയുടെ തലവന്‍ ഡോ. എസ്.കെ സരിന് പറഞ്ഞു.
ചൈനയുടെ അനുഭവത്തെ മുന്‍നിര്‍ത്തി പറഞ്ഞാല്‍ രോഗബാധ ആരംഭിച്ച് 10 ആഴ്ചകള്‍ക്ക് ശേഷമാണ് ഗ്രാഫ് താഴേയ്ക്കു വന്നുതുടങ്ങുന്നത്. ഇതനുസരിച്ച് ഡല്‍ഹിയില്‍ മേയ് പകുതിയോടെ രോഗബാധയുടെ ഗ്രാഫ് താഴ്ന്നു തുടങ്ങുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ മേയ് 16 വരെ ലോക്ക്ഡൗണ്‍ നീട്ടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഡല്‍ഹിയിലെ കോവിഡ് രോഗികളുടെ എണ്ണം 2,625 ആണ്. 54 പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്.
Content Highlights: Lockdown may need to be extended till mid-May in Delhi: Official
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..