ഒരിടത്തും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടില്ല; വിശദീകരിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍


പ്രതീകാത്മക ചിത്രം | Photo: Indranil MUKHERJEE | AFP

മുംബൈ: സംസ്ഥാനത്ത് ഒരിടത്തും ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര സർക്കാർ. നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്ന വിഷയം സർക്കാർ ആലോചിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞ 18 ജില്ലകളിൽ നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന ദുരന്തനിവാരണ വകുപ്പ് മന്ത്രി വിജയ് വാഡെറ്റിവാറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.

സംസ്ഥാനത്തെ ചില ഗ്രാമപ്രദേശങ്ങളിൽ രോഗവ്യാപനം ഗുരുതരമാണ്. ഒരിടത്തും നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചിട്ടില്ല. രോഗവ്യാപനത്തിന്റെ തോത് അനുസരിച്ചായിരിക്കും ലോക്ഡൗൺ ഇളവുകളിൽ തീരുമാനമെടുക്കുക. നിയന്ത്രണങ്ങൾ ലഘൂകരിക്കണോ അതോ കൂടുതൽ ശക്തിപ്പെടുത്തണോയെന്ന കാര്യത്തിൽ വിശദമായ മാർഗനിർദേശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, ഓക്സിജൻ ബെഡുകളുടെ ലഭ്യത എന്നിവ അടിസ്ഥാനമാക്കി ജില്ലകളെ അഞ്ച് വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്നാണ് നേരത്തെ മന്ത്രി വിജയ് വാഡെറ്റിവാർ വ്യക്തമാക്കിയിരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ താഴെയുള്ളതും ഓക്സിജൻ ബെഡുകളിൽ 25 ശതമാനത്തിൽ താഴെ മാത്രം രോഗികളുമുള്ള 18 ജില്ലകളെ ഒന്നാം വിഭാഗത്തിൽ ഉൾപ്പെടുത്തി അൺലോക്ക് ചെയ്യുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്.

അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, ഓക്സിജൻ ബെഡുകളുടെ ലഭ്യത എന്നിവ അടിസ്ഥാനമാക്കി നിയന്ത്രണങ്ങളിൽ ഘട്ടംഘട്ടമായി ഇളവുനൽകാൻ തത്വത്തിലുള്ള അംഗീകരമാണ് ലഭിച്ചതെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും മന്ത്രി പിന്നീട് വിശദീകരിച്ചു.

content highlights:Lockdown-like restrictions not lifted as COVID-19 yet to be controlled completely: Maharashtra CMO

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


pc george-pinarayi

2 min

'ഒരു മറ്റേപ്പണിക്കും പോയിട്ടില്ല, എന്തിന് ഭയക്കണം ? പിണറായിയോട് പ്രതികാരം ചെയ്യും'- പി.സി. ജോര്‍ജ്

Jul 2, 2022

Most Commented