ചെന്നൈയിലെ പ്രധാന റോഡുകളിൽ പോലീസ് പരിശോധന നടത്തുന്നു | Photo: ANI
ചെന്നൈ: തമിഴ്നാട്ടില്‍ നിലവിലുള്ള സംസ്ഥാന വ്യാപക കോവിഡ് നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി. ഓഫീസുകളും കടകളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും. ആളുകള്‍ക്ക് കൂട്ടത്തോടെ പുറത്തിറങ്ങുന്നതിനും സംഘം ചേരുന്നതിനും വിലക്കുണ്ട്. കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം കണ്ടെത്താന്‍ പോലീസ് നിരീക്ഷണം ശക്തമാക്കി. കണ്ടെയിന്മെന്റ് സോണിലുള്‍പ്പെടെ നിയന്ത്രണം തുടരാന്‍ അധികൃതര്‍ക്ക് നിര്‍ദേശമുണ്ട്.
സംസ്ഥാനത്ത് അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള വിലക്ക് നീട്ടിയിട്ടുണ്ട്. അത്യാവശ്യ സര്‍വീസുകള്‍ നടത്താന്‍ മാത്രമാണ് അനുമതിയുള്ളത്.
65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, പത്ത് വയസ്സിന് താഴെ പ്രായമുള്ളവര്‍ എന്നിവര്‍ എല്ലാ സുരക്ഷാമുന്‍കരുതലും കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം.
Content Highlights: Lockdown in Tamil Nadu extended till March 31, staggered working hours for workplaces
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..