പ്രതീകാത്മക ചിത്രം | Photo: PTI
അമരാവതി: ഏപ്രില്‍ 17 മുതല്‍ 25 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ആന്ധ്രപ്രദേശിലെ ഒരു ഗ്രാമം. സ്കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അങ്കണവാടികളുമെല്ലാം അടച്ചു. ആളുകള്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് പോലും ഇറങ്ങുന്നില്ല. പുറത്ത് നിന്നുള്ള ഒരാളെ പോലും ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കുന്നുമില്ല. തടയാനായി ചുറ്റും വേലി കെട്ടി അടച്ചിട്ടുമുണ്ട്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ കോവിഡ് കേസുകള്‍ വീണ്ടും വര്ധിച്ചിട്ടാണെന്ന് കരുതേണ്ട. വില്ലന്‍ കോവിഡ് വ്യാപനമല്ല.
ശ്രീകാകുളം ജില്ലയിലെ വെണ്ണലവല്സ ഗ്രാമമാണ് സ്വയം പ്രഖ്യാപിത ലോക്ഡൗണിലേക്ക് പോയത്. ഗ്രാമത്തില്‍ ഒരു മാസത്തിനുള്ളില്‍ നിരവധി പേര്‍ക്ക് പനി ബാധിക്കുകയും നാല് പേര് മരിക്കുകയും ചെയ്തതാണ് സംഭവം. അനിഷ്ട സംഭവങ്ങള്‍ക്ക് പിന്നില്‍ പിശാചുക്കളാണെന്നാണ് ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്. ഒഡിഷയുമായി ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശത്ത് നിന്നുള്ള ചില മുതിര്‍ന്ന ആളുകള്‍ ഒഡിഷയിലും സമീപ ജില്ലയായ വിഴിനഗരത്തിലുമെത്തി ചില പുരോഹിതരെ കാണുകയും ചെയ്തു.
പുരോഹിതര്‍ നിര്‍ദേശിച്ചത് അനുസരിച്ച് ഗ്രാമത്തിന്റെ നാല് ദിക്കിലും ഇപ്പോള്‍ നാരങ്ങ കുഴിച്ചിട്ടിരിക്കുകയാണ് ഗ്രാമവാസികള്‍. എന്നാല്‍ ഇത്തരം പ്രവര്‍ത്തികള്‍ അന്തവിശ്വാസത്തിനാലാണെന്ന് ആരോപിച്ച് ചിലര്‍ രംഗത്തെത്തി. നിരവധി പേര് ലോക്ഡൗണിനെ പിന്തുണയ്ക്കുകയും ചെയ്തു. പോലീസ് ഉള്‍പ്പെടെയുള്ളവര്‍ എത്തി കാര്യങ്ങള്‍ പറഞ്ഞ് ബോധിപ്പിക്കുകയും ചെയ്ത ശേഷമാണ് ആരോഗ്യകേന്ദ്രങ്ങള്‍ പോലും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്.
Content Highlights: lockdown in andhra village and reason is not covid cases
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..