കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിങ് തോമർ| Photo: ANI
ഭോപാല്‍: മധ്യപ്രദേശില്‍ പ്രളയബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രിക്ക് നേരെ ജനങ്ങളുടെ പ്രതിഷേധം. ഷിയോപുര്‍ പ്രദേശം സന്ദര്‍ശിക്കാനെത്തിയ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെ വഴിയില്‍ തടഞ്ഞ ജനങ്ങള്‍ അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിന് നേരെ ചെളി വാരി എറിഞ്ഞു. ഏറെ കഷ്ടപ്പെട്ടാണ് പോലീസ് ജനങ്ങളുടെ പ്രതിഷേധം തണുപ്പിച്ചത്.
നരേന്ദ്ര സിങ് തോമറിന്റെ ലോക്‌സഭാ മണ്ഡലമായ മൊറീനയുടെ ഭാഗമാണ് ഈ പ്രദേശം. പ്രളയബാധിതരെ കാണാനായി നഗരത്തിലെ കരാട്ടിയ ബസാറില്‍ എത്തിയ മന്ത്രി, വൈകിമാത്രമാണ് പ്രദേശത്തേക്ക് എത്തിയതെന്ന് ജനങ്ങള്‍ ആരോപിച്ചു. കാറില്‍ നിന്നിറങ്ങിയ മന്ത്രി, കരയുന്ന സ്ത്രീകളടക്കമുള്ളവരെ ആശ്വസിപ്പിച്ചിരുന്നു. എന്നാല്‍ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന നാട്ടുകാര്‍, ചെളിയും ഉണക്കക്കമ്പുകളും എറിയുകയായിരുന്നുവെന്നാണ് ദൃസാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
വെള്ളപ്പൊക്കത്തെക്കുറിച്ച് കൃത്യസമയത്ത് മുന്നറിയിപ്പ് നല്‍കിയില്ലെന്നും ഇത് ജില്ലാ ഭരണകൂടത്തിന്റെ പരാജയമാണെന്നും ആളുകള്‍ തോമറിനോട് പരാതിപ്പെട്ടു. ദുരിതാശ്വാസ സഹായം ലഭിക്കാന്‍ വൈകിയതായി ആളുകള്‍ മന്ത്രിയോട് പരാതിപ്പെട്ടതായി ഷിയോപൂര്‍ പോലീസ് സൂപ്രണ്ട് പറഞ്ഞു. അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലെ ഒരു വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.
@nstomar had to face massive protests by locals in flood hit Sheopur,they blocked the passage threw black flags, broom and mud on his motorcade protestors also tried to push and shove Tomar, while he was walking through crowded streets @manishndtv@vinodkapri@GargiRawatpic.twitter.com/lhnfPMsKP8
Content Highlights: Locals Throw Mud, Sticks at Narendra Singh Tomar's Envoy Over Inadequate Flood Measures
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..