കോവിഡ്-19: ഡോക്ടറുടെ മൃതദേഹം സംസ്‌കരിക്കാന്‍ സമ്മതിക്കാതെ നാട്ടുകാര്‍, ആംബുലന്‍സിനു നേരെ കല്ലേറ്


ഞായറാഴ്ച രാത്രിയാണ് നഗരത്തിലെ പ്രമുഖ ന്യൂറോസര്‍ജനും സ്വകാര്യ ആശുപത്രി ചെയര്‍മാനുമായ അമ്പത്തഞ്ചുകാരന്‍ മരിച്ചത്.

ചെന്നൈ: കോവിഡ്-19 ബാധിച്ചു മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ അനുവദിക്കാതെ നാട്ടുകാര്‍. കല്ലുകളും വടികളുമായി നാട്ടുകാര്‍ ശ്മശാനത്തിനു സമീപത്തു തടിച്ചുകൂടി. ചെന്നൈയിലെ വേലങ്കാട് ശ്മശാനത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് പോലീസ് സംരക്ഷണത്തില്‍ അതേ ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു.

ഞായറാഴ്ച രാത്രിയാണ് നഗരത്തിലെ പ്രമുഖ ന്യൂറോസര്‍ജനും സ്വകാര്യ ആശുപത്രി ചെയര്‍മാനുമായ അമ്പത്തഞ്ചുകാരന്‍ മരിച്ചത്. തുടര്‍ന്ന് അര്‍ധരാത്രിയോടെ മൃതദേഹം വേലങ്കാട് ശ്മശാനത്തിലേക്ക് ആംബുലന്‍സില്‍ എത്തിച്ചു. മൃതദേഹം സംസ്‌കരിക്കുന്നതിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണുമാറ്റി തുടങ്ങിയതോടെ ആളുകള്‍ എത്താന്‍ തുടങ്ങി. തുടര്‍ന്ന് ആളുകള്‍ കല്ലെറിയാന്‍ തുടങ്ങുകയുമായിരുന്നു.

തനിക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കും കല്ലേറില്‍ പരിക്കേറ്റതായി ആനന്ദ് എന്നയാള്‍ പറഞ്ഞു. മരിച്ച ന്യൂറോസര്‍ജന്‍ നടത്തിയിരുന്ന ആശുപത്രിയിലെ ജീവനക്കാരനാണ് ആനന്ദ്. കല്ലേറില്‍ ആംബുലന്‍സിന്റെ ചില്ലുകള്‍ തകര്‍ന്നു. തുടര്‍ന്ന് മൃതദേഹവുമായി ആംബുലന്‍സ് ശ്മശാനത്തില്‍നിന്ന് മടങ്ങിപ്പോയി. പിന്നീട് ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തി, കനത്ത പോലീസ് സുരക്ഷയില്‍ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

ഡോക്ടറുടെ മൃതദേഹം ആദ്യം കീഴ്പ്പാക്കത്തെ ശ്മശാനത്തിലാണ് എത്തിച്ചതെന്നും എന്നാല്‍ അവിടെയും നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിച്ചേര്‍ന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാഴ്ച മുമ്പ് അമ്പത്തൂരിലും സമാനമായ സംഭവമുണ്ടായിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശിയും 56കാരനുമായ ഡോക്ടറുടെ മൃതദേഹം സംസ്‌കരിക്കാനെത്തിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.

content highlights: locals opposes burial of doctor's body died of covid-19

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented