വായ്പ തിരിച്ചുപിടിക്കാന്‍ ഫോണ്‍വിളി രാത്രി വേണ്ട; റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്


വാണിജ്യ ബാങ്കുകള്‍, റീജണല്‍ റൂറല്‍ ബാങ്ക്, സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, എക്‌സിംബാങ്ക്, നബാര്‍ഡ്, സിഡ്ബി, നാഷണല്‍ ഹൗസിങ് ബാങ്ക്, നാബ്ഫിഡ് പോലുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍, ബാങ്കിതര ധനകാര്യ കമ്പനികള്‍, ഭവനവായ്പാ കമ്പനികള്‍, പ്രാഥമിക സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, ആസ്തി പുനര്‍നിര്‍മാണ കമ്പനികള്‍ എന്നിവയ്‌ക്കെല്ലാം മാര്‍ഗനിര്‍ദേശം ബാധകമാണ്.

പ്രതീകാത്മക ചിത്രം | AFP

മുംബൈ: വായ്പ തിരിച്ചുപിടിക്കുന്നതിന് ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും നിയോഗിക്കുന്ന ഏജന്റുമാര്‍ ഉപഭോക്താക്കളെ ഫോണ്‍വഴി ബന്ധപ്പെടുന്നതിന് സമയപരിധിയും നിയന്ത്രണവും നിശ്ചയിച്ച് റിസര്‍വ് ബാങ്ക്. രാവിലെ എട്ടിനുശേഷവും വൈകീട്ട് ഏഴിനുമുമ്പും മാത്രമേ ഫോണ്‍വിളികള്‍ പാടുള്ളൂവെന്നാണ് പ്രധാന നിര്‍ദേശം.

ധനകാര്യ സ്ഥാപനങ്ങള്‍ പുറംകരാര്‍ അടിസ്ഥാനത്തില്‍ നിയോഗിക്കുന്ന ഏജന്റുമാരുടെ പ്രവര്‍ത്തനം അതിരുകടക്കുന്നതായ പരാതിയുടെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശം. ഉപഭോക്താക്കളെ അപമാനിക്കുന്ന ഇടപെടലുകള്‍ ഇവരുടെ ഭാഗത്തുനിന്നുണ്ടാകരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്.

ഫോണ്‍വഴിയോ സാമൂഹിക മാധ്യമങ്ങള്‍ വഴിയോ മോശം രീതിയിലുള്ള സന്ദേശങ്ങളോ ഭീഷണിയോ പാടില്ല. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് ഗൗരവത്തോടെ കാണുമെന്ന് ആര്‍.ബി.ഐ. വ്യക്തമാക്കി. വാണിജ്യ ബാങ്കുകള്‍, റീജണല്‍ റൂറല്‍ ബാങ്ക്, സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, എക്‌സിംബാങ്ക്, നബാര്‍ഡ്, സിഡ്ബി, നാഷണല്‍ ഹൗസിങ് ബാങ്ക്, നാബ്ഫിഡ് പോലുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍, ബാങ്കിതര ധനകാര്യ കമ്പനികള്‍, ഭവനവായ്പാ കമ്പനികള്‍, പ്രാഥമിക സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, ആസ്തി പുനര്‍നിര്‍മാണ കമ്പനികള്‍ എന്നിവയ്‌ക്കെല്ലാം മാര്‍ഗനിര്‍ദേശം ബാധകമാണ്.

Content Highlights: Loan recovery phone call RBI guidelines


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented