33 കൊല്ലമായി ഒറ്റക്കപ്പ് കട്ടന്‍ചായയില്‍ ജീവിതം; ഇത് "ചായ് വാലി ചാച്ചി"


ഭക്ഷണം കഴിക്കാതെ ആരോഗ്യവതിയായി തുടരുന്നതിന്റെ പിന്നിലെ കാരണം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ചായ മാത്രം കുടിച്ച് ഒരു വ്യക്തിക്കും 33 കൊല്ലം ജീവവിക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു

കൊറിയ: ചായയോ കാപ്പിയോ ശീലമാക്കിയവര്‍ക്ക് ദിവസം ഒരു നേരം അത് കിട്ടിയില്ലെങ്കില്‍ അന്നത്തെ ദിവസം എല്ലാം നഷ്ടമായ പോലെയാണ്. എന്നാല്‍ 30 കൊല്ലം ചായ മാത്രം കുടിച്ച് ജീവിക്കുക എന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്. കൂടാതെ ആ വ്യക്തി പൂര്‍ണ ആരോഗ്യവതിയാണെന്നുള്ളത് എല്ലാവരേയും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. എന്‍ഡിടിവിയാണ് ഈ ചായ് വാലി ചാച്ചിയുടെ ചായജീവിതത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്‌

ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിലെ പില്ലി ദേവി പതിനൊന്നാം വയസിലാണ് ഭക്ഷണം ഉപേക്ഷിച്ചത്. അന്നു മുതല്‍ ചായ മാത്രമാണ് ഇവരുടെ ആഹാരം. ഭക്ഷണം മാത്രമല്ല വെള്ളവും ഇവര്‍ ഉപേക്ഷിച്ചു.

ആദ്യമൊക്കെ പാലൊഴിച്ച ചായയും ബിസ്‌കറ്റും ബ്രെഡും പില്ലി ദേവി കഴിച്ചിരുന്നുവെന്ന് അച്ഛന്‍ രതിറാം പറയുന്നു. പിന്നീട് ചായ മാത്രമായി ഇവരുടെ ഭക്ഷണം. ചായയിലും ഇവര്‍ പിന്നീട് ആഡംബരം കുറച്ചു. പാലൊഴിവാക്കി കട്ടന്‍ ചായയിലായി ഇവരുടെ ഭക്ഷണമൊതുങ്ങി.

ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടോ എന്നറിയാന്‍ പില്ലിദേവിയെ പല ഡോക്ടര്‍മാരെയും കാണിച്ചുവെങ്കിലും ഒരു പ്രശ്‌നവുമില്ലെന്നാണ് ഡോക്ടര്‍മാരുടെ കകണ്ടെത്തല്‍. ഭക്ഷണം കഴിക്കാതെ ആരോഗ്യവതിയായി തുടരുന്നതിന്റെ പിന്നിലെ കാരണം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ചായ മാത്രം കുടിച്ച് ഒരു വ്യക്തിക്കും 33 കൊല്ലം ജീവിക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

വീട്ടില്‍ നിന്ന് അപൂര്‍വമായി മാത്രമേ പില്ലി ദേവി പുറത്തിറങ്ങാറുള്ളൂ. മുഴുവന്‍ സമയം ശിവഭക്തിയില്‍ മുഴുകുന്ന ഇവര്‍ സൂര്യാസ്തമനത്തിന് ശേഷം കുടിക്കുന്ന ഒരു ഗ്ലാസ് കട്ടന്‍ചായയിലാണ് ഇപ്പോള്‍ ജീവിതതം മുന്നോട്ട് കൊണ്ടു പോകുന്നത്.

Content Highlights: Living On Just Tea For 30 Years-chai wali chachi, Chhattisgarh

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented